ചോളസാമ്രാജ്യം

 ചോളസാമ്രാജ്യം



തെക്കേഇന്ത്യയിൽക്രി.വ13-ആംനൂറ്റാണ്ടുവരെഭരണം നടത്തിയ തമിഴ് സാമ്രാജ്യമായിരുന്നു ചോളസാമ്രാജ്യം . ചോളസാമ്രാജ്യത്തെക്കുറിച്ചുള്ള ഏറ്റവും പുരാതന പരാമർശം അശോകന്റെ ശിലാശാസനങ്ങളിൽ നിന്നാണ്‌ (ക്രി.മു. 3-ആം നൂറ്റാണ്ട്). കാവേരി നദിയുടെ ഫലഭൂയിഷ്ഠമായ നദീതടങ്ങളിൽ നിന്നാണ് ഈ സാമ്രാജ്യത്തിന്റെ ആരംഭം. ആദ്യകാല ചോളരാജാക്കന്മാരിൽ ഏറ്റവും പ്രശസ്തൻ കരികാല ചോളൻ ആണ്. മദ്ധ്യകാല ചോളരാജാക്കന്മാരിൽ പ്രമുഖർ രാജരാജ ചോളൻ ഒന്നാമൻരാജേന്ദ്ര ചോളൻകുലോത്തുംഗ ചോളൻ ഒന്നാമൻ എന്നിവരാണ്.

ചോളസാമ്രാജ്യത്തിന്റെ ഹൃദയഭാഗം ഫലഭൂയിഷ്ഠമായ കാവേരി നദീതടമായിരുന്നു, എന്നാൽ തങ്ങളുടെ ശക്തിയുടെ ഉന്നതിയിൽ, 9-ആം നൂറ്റാണ്ടിന്റെ രണ്ടാം പാദം മുതൽ 13-ആം നൂറ്റാണ്ടിന്റെ ആരംഭം വരെയുള്ള കാലത്ത് ചോളർ വളരെ വിസ്തൃതമായ ഒരു പ്രദേശം ഭരിച്ചു.  തുംഗഭദ്രയുടെ തെക്കുള്ള പ്രദേശങ്ങളാകെ രണ്ടുനൂറ്റാണ്ടില്പ്പരം കാലത്തേക്ക് ചോളർ ഒന്നിപ്പിച്ച് ഭരിച്ചു. രാജരാജചോളൻ ഒന്നാമന്റെയും അദ്ദേഹത്തിന്റെ മകനായ രാജേന്ദ്രചോളൻ ഒന്നാമന്റെയും കാലത്ത് ചോളസാമ്രാജ്യം തെക്കേ ഏഷ്യയിലെയും തെക്കുകിഴക്കേ ഏഷ്യയിലെയും ഒരു സൈനിക, സാമ്പത്തിക, സാംസ്കാരിക ശക്തിയായി. ഈ പുതിയ സാമ്രാജ്യത്തിന്റെ ശക്തി കിഴക്കേ ഏഷ്യയിൽ വിളംബരം ചെയ്തത് രാജേന്ദ്രചോളൻ ഒന്നാമന്റെ ഗംഗാതടം വരെയുള്ള പടയോട്ടവും പ്രമുഖ നാവികശക്തിയായ ശ്രീവിജയ സാമ്രാജ്യത്തിനെ കടൽയുദ്ധത്തിൽ പരാജയപ്പെടുത്തിയതും ചൈനയിലേക്ക് പലതവണ ദൂതരെ അയച്ചതുമായിരുന്നു. 1010 മുതൽ 1200 വരെയുള്ള കാലത്ത് ചോള ഭൂവിഭാഗങ്ങൾ തെക്ക് മാലിദ്വീപ് മുതൽ വടക്ക് ഗോദാവരി നദീതടം വരെ (ഇന്നത്തെ ആന്ധ്രാപ്രദേശ്) ആയിരുന്നു.. രാജരാജചോളൻ തെക്കേ ഇന്ത്യൻ ഉപഭൂഖണ്ഡം കീഴടക്കി, ഇന്നത്തെ ശ്രീലങ്കയുടെ ഭാഗങ്ങൾ പിടിച്ചെടുത്തു, മാലിദ്വീപ് അധീനതയിലാക്കി. രാജേന്ദ്രചോളൻ വടക്കേ ഇന്ത്യയിലേക്ക് ഒരു സൈന്യത്തെ അയക്കുകയും ഇവർ ഗംഗ വരെപ്പോയി പാടലീപുത്രത്തിലെ പാല രാജാവായ മഹിപാലനെ കീഴടക്കുകയും ചെയ്തു. മലയ ദ്വീപ് സമൂഹത്തിലെ രാജ്യങ്ങളെ രാജേന്ദ്രചോളൻ കീഴടക്കി. 13-ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, പാണ്ഡ്യരുടെ ഉദയത്തോടെ ചോളരുടെ ശക്തി ക്ഷയിച്ചുതുടങ്ങി. പാണ്ഡ്യർ ചോളസാമ്രാജ്യത്തിന്‌ അന്ത്യം കുറിച്ചു. 

തമിഴ് സാഹിത്യത്തോടുള്ള ചോളരുടെ പ്രോൽസാഹനവും ക്ഷേത്രങ്ങൾ നിർമ്മിക്കാനുള്ള ശുഷ്കാന്തിയും തമിഴ് സാഹിത്യത്തിലെയും വാസ്തുവിദ്യയിലെയും ചില ഉദാത്ത നിർമ്മിതികൾക്ക് കാരണമായി. ക്ഷേത്രനിർമ്മാണത്തിൽ ചോളരാജാക്കന്മാർ വളരെ താല്പര്യം കാണിച്ചു,കൂടാതെ ഇവർ ക്ഷേത്രങ്ങളെ ആരാധനാസ്ഥലങ്ങളായി മാത്രമല്ല, സാമ്പത്തിക കേന്ദ്രങ്ങളായും വിഭാവനം ചെയ്തു. ഒരു കേന്ദ്രീകൃത സർക്കാർ സം‌വിധാനം സ്ഥാപിച്ച ചോളന്മാർ പ്രബലമായതും ശക്തമായതും ഒരു ഭരണവ്യവസ്ഥ സ്ഥാപിച്ചു.

ഭരണസംവിധാനവും സമൂഹവും


ചോള രാജ്യം

തമിഴ് ഐതിഹ്യങ്ങളനുസരിച്ച്, പുരാതന ചോള രാജ്യത്തിൽ ഉൾപ്പെട്ട പ്രദേശങ്ങൾ ഇന്നത്തെ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലതഞ്ചാവൂർ ജില്ല എന്നിവയായിരുന്നു. കാവേരി നദിയും അതിന്റെ ഉപശാഖകളും ഈ പൊതുവെ നിരപ്പാർന്നതും ലഘുവായി സമുദ്രത്തിലേക്ക് ചരിയുന്നതുമായ, വലിയ കുന്നുകളോ താഴ്വാരങ്ങളോ ഇല്ലാത്ത, പ്രദേശത്ത് ഒഴുകി. പൊന്നി’‘ (സ്വർണ്ണ) നദി എന്നും അറിയപ്പെടുന്ന കാവേരി നദിയ്ക്ക് ചോള സംസ്കാരത്തിൽ സവിശേഷ സ്ഥാനമുണ്ടായിരുന്നു. കാവേരിയിൽ വർഷംതോറും വരുന്ന വെള്ളപ്പൊക്കം രാജ്യമൊട്ടാകെ പങ്കുചേരുന്ന അടിപെരുക്ക് എന്ന ഉത്സവത്തിനു കാരണമായി.



ഭരണക്രമത്തിന്റെ സ്വഭാവം

ചോളരുടെ ഭരണകാലത്ത്, ചരിത്രത്തിൽ ആദ്യമായി, തെക്കേ ഇന്ത്യ മുഴുവൻ ഒരു ഭരണത്തിനു കീഴിൽ ഒന്നിച്ചു. ചോള ഭരണകൂടം പൊതു ഭരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ശ്രമിച്ചു. സംഘ കാലത്തിലേതുപോലെ, ചോലരുടെ ഭരണ സംവിധാനം രാജഭരണത്തിൽ അധിഷ്ഠിതമായിരുന്നു. എന്നാൽ, മുൻകാലത്തെ നാടുവാഴി വ്യവസ്ഥയും രാജരാജ ചോളന്റെയും പിൻഗാമികളുടെയും സാമ്രാജ്യ-സമാനമായ ഭരണക്രമവും തമ്മിൽ വളരെക്കുറച്ച് സാമ്യമേ ഉണ്ടായിരുന്നുള്ളൂ.

ക്രി.വ. 980-നും 1150-നും ഇടയ്ക്ക് ചോള സാമ്രാജ്യം തെക്കേ ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവൻ ഉൾക്കൊണ്ടു. വടക്ക് തുംഗഭദ്രാ നദി, വെങ്ങി അതിർത്തി എന്നിവയോടു ചേർന്ന് ഒരു ക്രമമില്ലാത്ത അതിർത്തിയോടെ, തെക്കേ ഇന്ത്യയുടെ കിഴക്കു മുതൽ പടിഞ്ഞാറുവരെ, തീരം മുതൽ തീരം വരെ, ചോള സാമ്രാജ്യം വ്യാപിച്ചു.] വെങ്ങിയ്ക്ക് വ്യതിരിക്തമായ രാഷ്ട്രീയ നിലനിൽപ്പ് ഉണ്ടായിരുന്നെങ്കിലും, വെങ്ങി ചോള സാമ്രാജ്യവുമായി അടുത്ത ബന്ധം പുലർത്തി, അതിനാൽ എല്ലാ പ്രായോഗിക അർത്ഥത്തിലും ചോള രാജ്യം ഗോദാവരി നദി വരെ വ്യാപിച്ചിരുന്നു എന്നു കരുതാം.[93]

തഞ്ചാവൂരും, പിന്നീട് ഗംഗൈകൊണ്ട ചോളപുരവും ചോള സാമ്രാജ്യത്തിന്റെ തലസ്ഥാനങ്ങളായിരുന്നു. എന്നാൽ കാഞ്ചിപുരവും മധുരയും പ്രാദേശിക തലസ്ഥാനങ്ങളായി കരുതപ്പെട്ടു, ഇവിടങ്ങളിൽ ഇടയ്ക്കിടെ രാജസഭകൾ കൂടി. രാജാവായിരുന്നു സൈന്യാധിപനും ഏകാധിപതിയും.] രാജാവിന്റെ ഭരണപരമായ പങ്ക് തന്നോട് പരാതികളും കാര്യങ്ങളും ബോധിപ്പിക്കുമ്പോൾ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് വാമൊഴിയായി ഉത്തരവുകൾ നൽകുകയായിരുന്നു. ഭരണകാര്യങ്ങളിലും ഉത്തരവുകൾ നിറവേറ്റുന്നതിലും ശക്തമായ ഒരു ഉദ്യോഗസ്ഥവൃന്ദം രാജാവിനെ സഹായിച്ചു. ഒരു ഭരണഘടനയുടെയോ നിയമ വ്യവസ്ഥയുടെയോ അഭാവം കാരണം, രാജാവിന്റെ ഉത്തരവുകളുടെ നീതിയുക്തത രാജാവിന്റെ സൽസ്വഭാവത്തെയും, ധർമ്മത്തിൽ (നീതി, ന്യായം എന്നിവയെക്കുറിച്ചുള്ള ഒരു വീക്ഷണം) രാജാവിനുള്ള വിശ്വാസത്തെയും അനുസരിച്ചിരുന്നു.

ചോള രാജാക്കന്മാർ ക്ഷേത്രങ്ങൾ നിർമ്മിക്കുകയും അവയ്ക്ക് വൻ തോതിൽ ധനം നൽകുകയും ചെയ്തു.അങ്ങനെ ലഭിക്കുന്ന ധനം ക്ഷേത്രങ്ങൾ പുനർവിതരണം ചെയ്യുന്ന പതിവും ഉണ്ടായിരുന്നത് സമൂഹത്തിനാകെ ഗുണപ്രദമായി.

പ്രാദേശിക ഭരണം

ഒരു കേന്ദ്രീകൃത ഭരണസംവിധാനവും അച്ചടക്കമുള്ള ഉദ്യോഗസ്ഥവൃന്ദവും ചോളർ രൂപവത്കരിച്ചു. ഓരോ ഗ്രാമത്തിനും സ്വയംഭരണാവകാശം ഉണ്ടായിരുന്നു.[98] കാർഷിക-ജനവാസകേന്ദ്രങ്ങൾ ഊര് എന്ന് അറിയപ്പെട്ടിരുന്നു. ഇത്തരം ഊരുകളുടെ, അല്ലെങ്കിൽ ഗ്രാമങ്ങളുടെ കൂട്ടത്തെ നാട്കുര്രംകോത്ത്രം എന്നിങ്ങനെ, വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ വിളിച്ചു. . കുറ്രങ്ങളുടെ കൂട്ടം വളനാട് എന്ന് അറിയപ്പെട്ടു.] ഓരോ നാട്ടിലേയും ഗ്രാമസഭകൾ നീതിനിർവ്വഹണം, നികുതിപിരിവ് മുതലായ ചുമതലകൾ വഹിച്ചിരുന്നു. ഈ ഭരണ സംവിധാനങ്ങൾ ചോളരുടെ കീഴിൽ നിരന്തരമായ മാറ്റങ്ങൾക്കും ഉന്നമനത്തിനും വിധേയമായി വൻ‌കിടകൃഷിക്കാരായിരുന്ന വെള്ളാളസമുദായത്തിൽപ്പെട്ടവർക്ക് നാടുകളുടെ ഭരണകാര്യങ്ങളിൽ കൂടുതൽ നിയന്ത്രണാധികാരങ്ങളുണ്ടായിരുന്നു.

നീതി നിർവ്വഹണം ചോള സാമ്രാജ്യത്തിൽ മിക്കപ്പൊഴും ഒരു പ്രാദേശിക കാര്യമായിരുന്നു, ചെറിയ തർക്കങ്ങൾ ഗ്രാമ തലത്തിൽ തന്നെ തീർത്തിരുന്നു.[100] ചെറിയ കുറ്റങ്ങൾക്കുള്ള ശിക്ഷയായി കുറ്റവാളിയിൽ പിഴ ചുമത്തുകയോ അല്ലെങ്കിൽ ഏതെങ്കിലും ക്ഷേമ സ്ഥാപനത്തിന് ധനം സംഭാവന ചെയ്യാൻ വിധിക്കുകയോ ചെയ്തിരുന്നു. വ്യക്ത്യാക്രമണം, കൊലപാതകം തുടങ്ങിയ വലിയ കുറ്റങ്ങൾക്കു പോലും പിഴശിക്ഷ നൽകിയിരുന്നു. അട്ടിമറിശ്രമം പോലുള്ള രാജ്യത്തിനെതിരായ കുറ്റങ്ങൾ രാജാവ് തന്നെ വിചാരണ നടത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു, ഇങ്ങനെയുള്ള കുറ്റങ്ങൾക്ക് വധശിക്ഷയോ അല്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടുകയോ ആണ് പൊതുവേ ശിക്ഷ വിധിച്ചിരുന്നത്. [103]

ചോളർ ജന്മിമാർക്ക് പല സ്ഥാനപ്പേരുകളും നൽകിപ്പോന്നു. മുവേണ്ടവേലൻ, അറൈയാർ തുടങ്ങിയവ അത്തരം സ്ഥാനപ്പേരുകളാണ്.

ചോളർ ഭൂമിയെ പല വിഭാഗങ്ങളായി തിരിച്ചിരുന്നു:-

ചോളർ ബ്രഹ്മദേയമായി ധാരാളം ഭൂമി ബ്രാഹ്മണർക്ക് ദാനം നൽകിയതു വഴി, ദക്ഷിണേന്ത്യയിലെ മറ്റു പലയിടങ്ങളിലുമെന്നപോലെ കാവേരിതടത്തിലും നിരവധി ബ്രാഹ്മണ ആവാസകേന്ദ്രങ്ങൾ വളർന്നു വന്നു.

ഓരോ ബ്രഹ്മദേയവും പ്രമുഖരായ ബ്രാഹ്മണജന്മിമാരടങ്ങുന്ന ഒരു സഭയുടെ മേൽനോട്ടത്തിലായിരുന്നു. സഭയുടെ തീരുമാനങ്ങൾ ക്ഷേത്രങ്ങളുടെ കൽ‌ചുമരുകളിലും മറ്റും രേഖപ്പെടുത്തുമായിരുന്നു.

വ്യാപാരികളുടെ സംഘത്തെ നഗരം എന്നാണ്‌ അറിയപ്പെട്ടിരുന്നത്. ഇവരും ചിലപ്പോൾ പട്ടണങ്ങളിലെ ഭരണകാര്യങ്ങൾ നടത്താറുണ്ടായിരുന്നു.

തമിഴ്‌നാട്ടിലെ ചെങ്കൽ‌പേട്ട് ജില്ലയിലെ ഉത്തരമേരൂർ എന്ന സ്ഥലത്തു നിന്ന് കിട്ടിയ ഇത്തരം ലിഖിതങ്ങളിൽ നിന്ന് സഭകളുടെ ഘടനയെക്കുറിച്ച് വിവരങ്ങൾ കിട്ടിയിട്ടുണ്ട്.

സഭകളിൽ ജലസേചനം, പൂന്തോട്ടങ്ങൾ, ക്ഷേത്രങ്ങൾ എന്നിങ്ങനെ ഓരോരോ മേഖലകൾക്കുമായി പ്രത്യേകം സമിതികൾ നിലവിലുണ്ടായിരുന്നു. ഈ സമിതികളിലെ അംഗങ്ങളാകുവാൻ യോഗ്യതയുള്ളവരുടെ പേര് താളിയോലകളിലെഴുതി, മൺകുടത്തിലിട്ട് ഒരു ചെറിയ കുട്ടിയെക്കൊണ്ട് നറുക്കെടുപ്പിച്ചായിരുന്നു സഭാംഗങ്ങളെ തെരഞ്ഞെടുത്തിരുന്നത്.

ഉത്തരമേരൂരിലെ ശിലാലിഖിതങ്ങളിൽ സഭയിലെ അംഗമാകുന്നതിനുള്ള യോഗ്യതകൾ പരാമർശിച്ചിട്ടുണ്ട്:

  • സഭാംഗമാകുന്നവർ നികുതി കൊടുക്കുന്ന ഭൂമിയുടെ ഉടമസ്ഥരായിരിക്കണം.
  • അവർക്ക് സ്വന്തമായി വീടുണ്ടായിരിക്കണം.
  • പ്രായം 35-നും 70-നും ഇടക്കായിരിക്കണം.
  • വേദങ്ങളിൽ ജ്ഞാനമുണ്ടായിരിക്കണം.
  • ഭരണകാര്യങ്ങളിൽ നിപുണരും ജനസമ്മതരുമായിരിക്കണം.
  • കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ഏതെങ്കിലും സഭയിൽ അംഗമായവർക്ക് മറ്റൊരു സഭയിൽ അംഗമാകാൻ കഴിയില്ല.
  • തന്റേയോ തന്റെ ബന്ധുക്കളുടേയോ കണക്കുകൾ സമർപ്പിക്കാത്തവർക്ക് ഇത്തരം തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സാധിക്കുകയില്ല.

പന്ത്രണ്ടാം നൂറ്റാണ്ടിലെ തമിഴ് ഗ്രന്ഥമായ പെരിയപുരാണത്തിൽ ഇക്കാലത്തെ സാധാരണ ജനങ്ങളുടെ ജീവിതരീതിയെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്.

കൃഷി

ചോളർ കൃഷിയെയും കാര്യമായി പ്രോൽസാഹിപ്പിച്ചിരുന്നു. ജലസേചനത്തിനായി നിരവധി രീതികൾ ഇക്കാലത്ത് അവലംബിച്ചിരുന്നു. കിണറുകളും വലിയ കുളങ്ങളും മഴവെള്ളം സംഭരിക്കുന്നതിനായി കുഴിച്ചിരുന്നു. വെള്ളം കൊണ്ടുപോകുന്നതിനുള്ള ചാലുകളും മറ്റും നിർമ്മിച്ചിരുന്നു. അക്കാലത്തെ ജലസേചനോപാധികളുടെ അവശിഷ്ടങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്].

വിദേശ വ്യാപാരം

ഇന്തോനേഷ്യയിലെ ജാവയിൽ പ്രംബനൻ എന്ന സ്ഥലത്തെ ഹിന്ദു ക്ഷേത്ര സമുച്ചയം, ദ്രാവിഡ വാസ്തുവിദ്യാസ്വാധീനം പ്രകടമാണ്. [104]

ചോളർ വിദേശ വ്യാപാരത്തിലും നാവിക പ്രവർത്തനങ്ങളിലും അഗ്രഗണ്യരായിരുന്നു, ഇവർ തങ്ങളുടെ സ്വാധീനം ചൈനയിലേക്കും തെക്കു കിഴക്കേ ഏഷ്യയിലേക്കും വ്യാപിപ്പിച്ചു.9-ആം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ, തെക്കെ ഇന്ത്യ വ്യാപകമായ നാവിക-വാണിജ്യ ക്രയവിക്രയങ്ങൾ വികസിപ്പിച്ചു.] ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്ക്, പടിഞ്ഞാറൻ തിരങ്ങൾ ഭരിച്ചിരുന്ന ചോളർ ഈ പ്രവർത്തനങ്ങളുടെ മുൻപന്തിയിലായിരുന്നുചൈനയിലെ റ്റാങ്ങ് രാജവംശം, മലയൻ ദ്വീപുസമൂഹത്തിലെ, ശൈലേന്ദ്രരുടെ കീഴിലുള്ള ശ്രീവിജയ സാമ്രാജ്യം, ബാഗ്ദാദിലെ അബ്ബാസിദ് കലീഫത്ത്, എന്നിവർ ചോളരുടെ പ്രധാന വാണിജ്യ പങ്കാളികളായിരുന്നു

ചൈനയിലെ സോങ്ങ് രാജവംശത്തിന്റെ കുറിപ്പുകൾ അനുസരിച്ച് ചൂലിയാനിൽ (ചോള) നിന്ന് ഒരു ദൂതൻ ചൈനീസ് കൊട്ടാരത്തിൽ ക്രി.വ. 1077-ൽ എത്തി, ] അന്നത്തെ ചൂലിയൻ രാജാവിന്റെ പേര് റ്റി-ഹുആ-കിയാ-ലോ എന്നായിരുന്നു.[115] ഈ അക്ഷരങ്ങൾ കാണിക്കുന്നത് "ദേവ കുലോ[തുംഗ]" (കുലോത്തുംഗ ചോളൻ I) എന്നാവാൻ സാദ്ധ്യതയുണ്ട്. ഈ ദൂത് ഒരു വാണിജ്യ നീക്കമായിരുന്നു, ഇത് സന്ദർശകർക്ക് വളരെ ലാഭകരമായിരുന്നു, പളുങ്ക് വസ്തുക്കൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ കാഴ്ച്ച വസ്തുക്കൾക്ക് പകരമായി അവർ ചെമ്പ് നാണയങ്ങൾ കോർത്ത 81,800 നൂലുകളുമായി തിരിച്ചുപോയി

സുമാട്രയിൽ നിന്നും ലഭിച്ച, ഒരു ലിഖിതത്തിന്റെ അവശിഷ്ടത്തിൽ നനദേശ തിസൈയായിരട്ടു ഐന്നൂറ്റ്രുവർ (വാച്യാർത്ഥം: നാല് രാജ്യങ്ങളിൽ നിന്നും ആയിരം ദിക്കുകളിൽ നിന്നുമുള്ള അഞ്ഞൂറ്) എന്ന് പേരുള്ള ഒരു വ്യാപാരി സംഘത്തെ പ്രതിപാദിക്കുന്നു - ഇവർ ചോള രാജ്യത്തെ ഒരു പ്രശസ്തമായ വ്യാപാരി സംഘമായിരുന്നു.[ ഈ ലിഖിതത്തിന്റെ വർഷം ക്രി.വ.1088 ആണ് എന്ന് നിർണ്ണയിച്ചിരിക്കുന്നു, ചോള കാലഘട്ടത്തിൽ വ്യാപകമായ സമുദ്രാന്തര വ്യാപാരമുണ്ടായിരുന്നു എന്ന് ഈ ലിഖിതം സൂചിപ്പിക്കുന്നു

ചോള സമൂഹം

ചോള കാലഘട്ടത്തിലെ ജനസംഖ്യ, ജനസാന്ദ്രത എന്നിവയെക്കുറിച്ച് വളരെക്കുറച്ച് വിവരങ്ങളേ ലഭ്യമായുള്ളൂ] പ്രധാനപ്പെട്ട ചോള പ്രദേശങ്ങളിലെ സുസ്ഥിരത ജനങ്ങളെ ഉൽപ്പാദനക്ഷമവും സമൃദ്ധവുമായ ജീവിതം ജീവിക്കുവാൻ പ്രാപ്തരാക്കി. ചോള ഭരണകാലത്ത് ഒരു ലഹള മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.എന്നാൽ, പ്രകൃതിജന്യമായ ദുരന്തങ്ങൾ കൊണ്ട് ഉണ്ടായ വ്യാപകമായ ക്ഷാമങ്ങളുടെ വിവരങ്ങൾ ലഭ്യമാണ്.

ഔന്നത്യംചോളസാമ്രാജ്യം അതിന്റെ ഉന്നതിയിൽ എത്തിയത് 10, 11, 12 നൂറ്റാണ്ടുകളിലാണ്. 985-ൽ രാജാവായി സ്ഥാനമേറ്റ രാജരാജചോളൻ ഒന്നാമനാണ്‌ ചോളസാമ്രാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായി അറിയപ്പെടുന്നത്പല്ലവരുടേയും പാണ്ഡ്യരുടേയും മുഴുവൻ പ്രദേശങ്ങളും രാജരാജന്റെ കാലത്ത് ചോളരുടെ കീഴിലായി. രാജരാജന്റേയും അദ്ദേഹത്തിന്റെ മകനായ രാജേന്ദ്രചോളന്റേയും കീഴിൽ ഈ സാമ്രാജ്യം ഏഷ്യയിലെ ഒരു സൈനിക, സാമ്പത്തിക, സാംസ്കാരിക ശക്തിയായി മാറി. തെക്ക് മാലിദ്വീപുകൾ മുതൽ വടക്ക് ആന്ധ്രാപ്രദേശിലെ ഗോദാവരി നദീതടങ്ങൾ വരെ ചോളസാമ്രാജ്യം വ്യാപിച്ചിരുന്നു. രാജരാജചോളൻ തെക്കേ ഇന്ത്യൻ ഉപഭൂഖണ്ഡം കീഴടക്കി. ശ്രീലങ്കയുടെ ചില ഭാഗങ്ങളും മാലദ്വീപുകളും അദ്ദേഹം തന്റെ സാമ്രാജ്യത്തിൽ ചേർത്തു. വടക്കേ ഇന്ത്യയിലേക്ക് വിജയകരമായി പടനയിച്ച രാജേന്ദ്രചോളൻ ഗംഗാനദിവരെ എത്തി, പാടലീപുത്രത്തിലെ പാല രാജാവായ മഹിപാലനെ പരാജയപ്പെടുത്തി. മലയ ദ്വീപുസമൂഹത്തിലെ രാജ്യങ്ങളെയും അദ്ദേഹം വിജയകരമായി ആക്രമിച്ചു. കടൽ കടന്നുള്ള ഈ പര്യവേഷണങ്ങൾക്കായി ഒരു നാവികസേനയും ചോളന്മാർക്കുണ്ടായിരുന്നു[26].

ദക്ഷിണേഷ്യയുടെ ചരിത്രം
Flag of India.svg Flag of Bangladesh.svg Flag of Bhutan.svg Flag of Maldives.svg Flag of Nepal.svg Flag of Pakistan.svg Flag of Sri Lanka.svg
ഇന്ത്യയുടെ ചരിത്രം
ശിലായുഗം70,000–3300 ക്രി.മു.
മേർഘർ സംസ്കാരം7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം3300–1700 ക്രി.മു.
ഹരപ്പൻ ശ്മശാന സംസ്കാരം1700–1300 ക്രി.മു.
വേദ കാലഘട്ടം1500–500 ക്രി.മു.
ലോഹയുഗ സാമ്രാജ്യങ്ങൾ1200–700 ക്രി.മു.
മഹാജനപദങ്ങൾ700–300 ക്രി.മു.
മഗധ സാമ്രാജ്യം684–26 ക്രി.മു.
മൗര്യ സാമ്രാജ്യം321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങൾ230 ക്രി.മു.–1279 ക്രി.വ.
ശതവാഹനസാമ്രാജ്യം230 ക്രി.മു.C–199 ക്രി.വ.
കുഷാണ സാമ്രാജ്യം60–240 ക്രി.വ.
ഗുപ്ത സാമ്രാജ്യം240–550 ക്രി.വ.
പാല സാമ്രാജ്യം750–1174 ക്രി.വ.
ചോള സാമ്രാജ്യം848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം1206–1596 ക്രി.വ.
ദില്ലി സുൽത്താനത്ത്1206–1526 ക്രി.വ.
ഡെക്കാൻ സുൽത്താനത്ത്1490–1596 ക്രി.വ.
ഹൊയ്സള സാമ്രാജ്യം1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം1336–1565 ക്രി.വ.
മുഗൾ സാമ്രാജ്യം1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം1674–1818 ക്രി.വ.
കൊളോനിയൽ കാലഘട്ടം1757–1947 ക്രി.വ.
ആധുനിക ഇന്ത്യക്രി.വ. 1947 മുതൽ
ദേശീയ ചരിത്രങ്ങൾ
ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ
മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ
സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം
· ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ

അന്ത്യം

പാണ്ഡ്യരുടെയും ഹൊയ്സാലരുടെയും ഉയർച്ചയോടെ 12-ആം നൂറ്റാണ്ടിൽ ചോളസാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു. 13-ആം നൂറ്റാണ്ടോടെ ചോളസാമ്രാജ്യം അസ്തമിച്ചു.

സാംസ്കാരിക സംഭാവനകൾ

തഞ്ചാവൂർ ക്ഷേത്രത്തിന്റെ പ്രധാന വിമാനത്തിന്റെ (ഗോപുരത്തിന്റെ) ദൃശ്യം

തമിഴ് സാഹിത്യംവാസ്തുവിദ്യ എന്നിവയുടെ പ്രോത്സാഹകർ ആയിരുന്നു ചോളരാജാക്കന്മാർ. ചോളരുടെ കീഴിൽ കലമതംസാഹിത്യം എന്നിവയിൽ തമിഴ് രാജ്യം പുതിയ ഉയരങ്ങളിലെത്തി[121]. ഈ മേഖലകളിലെല്ലാം, പല്ലവരുടെ കീഴിൽ ആരംഭിച്ച പ്രസ്ഥാനങ്ങൾ അവയുടെ പരമോന്നതിയിലെത്തി.[122][123] വലിയ ക്ഷേത്രങ്ങൾ, ശിലാശില്പങ്ങൾ, വെങ്കലശില്പങ്ങൾ എന്നീ രൂപങ്ങളിലെ വാസ്തുവിദ്യ ചോളരുടെ കീഴിൽ ഇന്ത്യയിൽ അതുവരെക്കാണാത്ത ഉന്നതിയിലെത്തി.[124] ഇവരുടെ പ്രോത്സാഹനത്തിൽ ആണ് തമിഴ് സാഹിത്യത്തിലെ പല പ്രധാന കൃതികളും തമിഴ്നാട്ടിലെ പല പ്രധാന ക്ഷേത്രങ്ങളും രൂപംകൊണ്ടത്. ക്ഷേത്രനിർമ്മാണത്തെ വളരെ പ്രോത്സാഹിപ്പിച്ച ചോളരാജാക്കന്മാർ ക്ഷേത്രങ്ങളെ ആരാധനാലയങ്ങൾ എന്നതിനു പുറമേ വാണിജ്യകേന്ദ്രങ്ങളായും കരുതി. ജനങ്ങളുടെ ആവാസമേഖലയുടെ കേന്ദ്രങ്ങളായിരുന്നു ക്ഷേത്രങ്ങൾ. ജനവാസകേന്ദ്രങ്ങൾ അവക്കു ചുറ്റുമായാണ് രൂപം കൊണ്ടത്. തഞ്ചാവൂരിലേയുംഗംഗൈകൊണ്ടചോളപുരത്തേയും ക്ഷേത്രങ്ങൾ ചോളകാലത്തെ വാസ്തുശില്പകലയ്ക്ക് ഉത്തമോദാഹരണങ്ങളാണ്‌.

കടാരം (കേട), ശ്രീവിജയ എന്നിവിടങ്ങൾ ചോളർ കീഴടക്കിയതും, ചൈനീസ് സാമ്രാജ്യവുമായി ഇവരുടെ തുടർച്ചയായ വാണിജ്യ ബന്ധവും ചോളർ തദ്ദേശീയ സംസ്കാരങ്ങളെ സ്വാധീനിക്കുന്നതിനെ സഹായിച്ചു. ] ഇന്ന് തെക്കുകിഴക്കേ ഏഷ്യയിലെമ്പാടും കാണുന്ന ഹിന്ദു സാംസ്കാരിക സ്വാധീനത്തിന്റെ അവശേഷിക്കുന്ന ‍ഉദാഹരണങ്ങൾ പ്രധാനമായും ചോളരുടെ സംഭാവനയാണ്.[

കല


പല്ലവ രാജവംശത്തിന്റെ ക്ഷേത്ര നിർമ്മാണ പാരമ്പര്യം പിന്തുടർന്ന ചോളർ ദ്രാവിഡ ക്ഷേത്ര രൂപകല്പനയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകി.കാവേരീ തീരത്ത് ചോളർ അനേകം ശിവക്ഷേത്രങ്ങൾ നിർമ്മിച്ചു. 10-ആം നൂറ്റാണ്ടിന്റെ അവസാനം വരെ ഈ ക്ഷേത്രങ്ങൾ അത്ര വലുതായിരുന്നില്ല.[

കൃത്യമായ വിശദാംശങ്ങളുള്ള, ധാരാളം അലങ്കാരങ്ങളുള്ള തൂണുകളും നിറയെ കൊത്തുപണികൾ ചെയ്ത ചുവരുകളുമുള്ള, ദരാശുരത്തെ ഐരാവതേശ്വര ക്ഷേത്രം ചോള വാസ്തുവിദ്യയ്ക്കും കലയ്ക്കും ഉത്തമോദാഹരണമാണ്
ദാരാസുരത്തെ ഐരാവതേശ്വര ക്ഷേത്രം

രാജരാജ ചോളന്റെയും അദ്ദേഹത്തിന്റെ മകനായ രാജേന്ദ്രചോളൻ ഒന്നാമന്റെയും കാലത്ത്, ഇവരുടെ യുദ്ധവിജയങ്ങളുടെ ഫലമായി ക്ഷേത്രനിർമ്മാണത്തിന് വലിയ പ്രോത്സാഹനം ലഭിച്ചു.  ചോള വാസ്തുവിദ്യ കൈവരിച്ച പക്വതയുടെയും മഹിമയുടെയും ഉദാഹരണങ്ങൾ തഞ്ചാവൂരിലെയും ഗംഗൈകൊണ്ടചോളപുരത്തിലെയും ക്ഷേത്രങ്ങളിൽ കാണാം. ക്രി.വ. 1009-നോട് അടുത്ത് പൂർത്തിയായ തഞ്ചാവൂർ ശിവക്ഷേത്രം രാജരാജ ചോളന്റെ വിജയങ്ങൾക്ക് ഉത്തമമായ സ്മാരകമാണ്. അക്കാലത്തെ ഇന്ത്യൻ ക്ഷേത്രങ്ങളിൽ ഏറ്റവും വലുതും, ഏറ്റവും ഉയരമുള്ളതുമായ തഞ്ചാവൂർ ശിവക്ഷേത്രം തെക്കേ ഇന്ത്യൻ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ്.

രാജേന്ദ്ര ചോളൻ നിർമ്മിച്ച ഗംഗൈകൊണ്ടചോളപുരത്തെ ഗംഗൈകൊണ്ടചോഴീശ്വരം ക്ഷേത്രം, അതിന്റെ മുൻഗാമിയായ തഞ്ചാവൂർ ക്ഷേത്രത്തെക്കാൾ മികച്ചതാവാൻ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു. [ തഞ്ചാവൂർ ക്ഷേത്രം നിർമ്മിച്ച് രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം, ക്രി.വ. 1030-ൽ, അതേ ശൈലിയിൽ പൂർത്തിയാക്കിയ ഈ ക്ഷേത്രത്തിന്, തഞ്ചാവൂർ ക്ഷേത്രത്തെക്കാൾ വിശദാംശങ്ങളിൽ കൊടുത്തിരിക്കുന്ന ശ്രദ്ധയും പ്രാധാന്യവും, രാജേന്ദ്രചോളന്റെ കീഴിൽ ചോളസാമ്രാജ്യം കൂടുതൽ ധനികമായി എന്നു കാണിക്കുന്നു.

തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം, ഗംഗൈകൊണ്ടചോളപുരത്തിലെ ഗംഗൈകൊണ്ടചോഴീശ്വരം ക്ഷേത്രം, ദരാസുരത്തിലെ ഐരാവതേശ്വര ക്ഷേത്രം എന്നിവ യുണെസ്കോ ലോക പൈതൃക സ്ഥലങ്ങളായി പ്രഖ്യാപിച്ചു, ഇവ മഹത്തായ, ജീവിക്കുന്ന ചോള ക്ഷേത്രങ്ങൾ എന്ന് അറിയപ്പെടുന്നു.

ഓട്ടുപ്രതിമകൾ

ചോള കരകൗശലവിദ്യകളിൽ എടുത്തുപറയത്തക്ക പ്രാധാന്യമുള്ള ഒന്നാണ് അവരുടെ ഓട്ടുപ്രതിമകളും ശില്പങ്ങളും. ഈ ശില്പങ്ങൾ ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ കലാരൂപങ്ങളായി കണക്കാക്കപ്പെടുന്നുഇന്ന് ലോകത്തിനു ചുറ്റുമുള്ള കാഴ്ച്ചബംഗ്ലാവുകളിലും തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളിലും കാണപ്പെടുന്ന ശിവന്റെ വിവിധ ഭാവങ്ങളിലുള്ള പ്രതിമകൾ, വിഷ്ണുലക്ഷ്മി എന്നിവരുടെ പ്രതിമകൾ, ശൈവ സന്യാസിമാരുടെ പ്രതിമകൾ എന്നിവ ചോളരുടെ പ്രതിമാനിർമ്മാണത്തിന്റെ ഉദാഹരണങ്ങളാണ്.  നീണ്ട പാരമ്പര്യത്താൽ സ്ഥാപിതമായ ശില്പകലാ ചിട്ടവട്ടങ്ങൾ അനുസരിക്കുന്നവയാണെങ്കിലും 11-ഉം, 12-ഉം നൂറ്റാണ്ടുകളിൽ ശില്പികൾ വലിയ സ്വാതന്ത്ര്യത്തോടെ പ്രവർത്തിച്ച് ശില്പങ്ങളിൽ ഉദാത്തമായ കുലീനതയും മഹിമയും വരുത്തി. ഇതിന് ഉത്തമോദാഹരണം പ്രപഞ്ച നർത്തകനായ നടരാജന്റെ പ്രതിമയാണ്.

മെഴുക് പ്രക്രിയ ഉപയോഗിച്ചാണ്‌ ഈ പ്രതിമകൾ നിർമ്മിച്ചിരുന്നത്. ഉണ്ടാക്കേണ്ട പ്രതിമ ആദ്യം മെഴുകിൽ തയ്യാറാക്കുന്നു. തുടർന്ന് ഇതിനെ കളിമണ്ണു കൊണ്ടു പൊതിയുകയും കളിമണ്ണിൽ ഒരു തുളയിടുകയും ചെയ്യുന്നു. കളിമണ്ണിൽ പൊതിഞ്ഞ മെഴുകു പ്രതിമയെ ചൂടാക്കുമ്പോൾ ഉള്ളിലെ മെഴുക് ഉരുകി കളിമണ്ണിലെ തുളയിലൂടെ പുറത്തേക്ക് പോകുകയും കളിമണ്ണു കൊണ്ടുള്ള മൂശ തയ്യാറാകുകയും ചെയ്യുന്നു. കളിമൺ മൂശയിലെ തുളയിലൂടെ ഉരുക്കിയ ഓട് ഒഴിച്ച് പ്രതിമകൾ വാർത്തെടുക്കുന്നു. ലോഹം തണുത്തുറഞ്ഞതിനു ശേഷം കളിമൺ മൂശ പൊട്ടിച്ചെടുക്കുന്നു

സാഹിത്യം


മദ്ധ്യകാല ചോളരുടെയും പിൽക്കാല ചോളരുടെയും കാലഘട്ടം (ക്രി.വ. 850 - 1200) തമിഴ് സാഹിത്യത്തിന്റെ സുവർണ്ണകാലമായിരുന്നു.[4] ചോള ശാസനങ്ങൾ പല കൃതികളെയും പരാമർശിക്കുന്നു, എന്നാൽ ഇവയിൽ ഭൂരിഭാഗവും നഷ്ടപ്പെട്ടുപോയി.

കളഭ്രരുടെ കാലത്ത് വളരെ ക്ഷയിച്ച ഹിന്ദുമതം ചോളരുടെ കാലത്ത് പുനരുജ്ജീവിച്ചു, ഇത് വിവിധ ക്ഷേത്രങ്ങളുടെ നിർമ്മാണത്തിനും, ശൈവ, വൈഷ്ണവ ഭക്തിസാഹിത്യത്തിന്റെ ഉൽ‌പ്പാദനത്തിനും കാരണമായി. ജൈന, ബുദ്ധമത ഗ്രന്ഥകാരന്മാർക്കും ചോളരുടെ കീഴിൽ പ്രോത്സാഹനം ലഭിച്ചു, എന്നാൽ ഇവരുടെ എണ്ണം മുൻ‌നൂറ്റാണ്ടുകളെക്കാൾ കുറവായിരുന്നു. തിരുടക്കടെവർ എഴുതിയ ജീവക ചിന്താമണി, തോലമൊലി എഴുതിയ സൂലമണി എന്നിവ അഹിന്ദു രചയിതാക്കളുടെ കൃതികളിൽ പ്രധാനമാണ്.[ തിരുക്കടെവരുടെ സാഹിത്യം മഹത്തായ കാവ്യങ്ങളുടെ എല്ലാ ലക്ഷണങ്ങളും പ്രദർശിപ്പിക്കുന്നു.  കമ്പൻ തന്റെ ഏറ്റവും പ്രധാന കൃതിയായ രാമാവതാരം എഴുതാൻ മാതൃകയാക്കിയത് ഈ പുസ്തകമാണെന്ന് കരുതുന്നു.

കുലോത്തുംഗ ചോളൻ മൂന്നാമന്റെ കാലത്താണ് കമ്പൻ പ്രശസ്തനായത്. കമ്പന്റെ രാമാവതാരം (കമ്പരാമായണം എന്നും അറിയപ്പെടുന്നു) തമിഴ് സാഹിത്യത്തിലെ ഒരു ഇതിഹാസമാണ്. താൻ വാല്മീകിയുടെ രാമായണം പിന്തുടർന്നതാണെന്ന് കമ്പൻ പറയുന്നു, എങ്കിലും സംസ്കൃത മഹാകാവ്യത്തിന്റെ പദാനുപദ തർജ്ജമയല്ല ഈ പുസ്തകം എന്നത് പൊതുസമ്മതമാണ്: കമ്പൻ തന്റെ വിവരണത്തിൽ, തന്റെ കാലത്തിന്റെ നിറങ്ങളും പ്രകൃതിദൃശ്യങ്ങളും പകരുന്നു, കമ്പൻ കോസലത്തെ ചോള രാജ്യത്തിന്റെ ഒരു ഉദാത്ത മാതൃകയായാണ് ചിത്രീകരിച്ചിരിക്കുന്നത്.

ജയംകൊണ്ടരുടെ ഏറ്റവും പ്രധാന കൃതിയായ കലിംഗത്തുപ്പരണി ചരിത്രവും ഭാവനയും തമ്മിൽ വ്യക്തമായ അതിർവരമ്പിടുന്ന വിവരണ കാവ്യത്തിന് ഉദാഹരണമാണ്. കുലോത്തുംഗ ചോളൻ ഒന്നാമന്റെ കലിംഗയുദ്ധകാലത്തുള്ള സംഭവങ്ങളെ ഈ കൃതി വിവരിക്കുന്നു. യുദ്ധത്തിന്റെ സാഹചര്യങ്ങളും പൊലിമയും മാത്രമല്ല, യുദ്ധക്കളത്തിലെ ദാരുണ വിശദാംശങ്ങളും ഈ കൃതി പ്രതിപാദിക്കുന്നു.  പ്രശസ്ത തമിഴ് കവിയായ ഒറ്റക്കുട്ടൻ കുലോത്തുംഗചോളൻ ഒന്നാമന്റെ സമകാലികനായിരുന്നു. കുലോത്തുംഗനു പിന്നാലെ വന്ന മൂന്നു രാജാക്കന്മാരുടെ സദസ്സിൽ ഒറ്റക്കുട്ടൻ സേവനമനുഷ്ഠിച്ചു  ചോള രാജാവിന്റെ മാഹാത്മ്യം വർണ്ണിക്കുന്ന കുലോത്തുംഗ ചോളൻ ഉള എന്ന കൃതി എഴുതിയത് ഒറ്റക്കുട്ടനാണ്.

ഭക്തി-മത സാഹിത്യം നിർമ്മിക്കാനുള്ള ത്വര ചോള കാലഘട്ടത്തിലും തുടർന്നു, ശൈവർ നിയമങ്ങൾ 11 പുസ്തകങ്ങളാക്കി ക്രോഡീകരിച്ചത് 10-ആം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ജീവിച്ചിരുന്ന നമ്പി ആണ്ടാർ നമ്പി ആണ്. അതേസമയം, ചോളരുടെ കാലഘട്ടത്തിൽ താരതമ്യേന കുറച്ച് വൈഷ്ണവ കൃതികളേ രചിക്കപ്പെട്ടുള്ളൂ, ഒരുപക്ഷേ പിൽക്കാല ചോള രാജാക്കന്മാർക്ക് വൈഷ്ണവരോടുള്ള ശത്രുതമൂലമാകാം ഇത്.

മതം

നടരാജന്റെ’‘ ചോള വിഗ്രഹം, വെങ്കലത്തിൽ തീർത്തത്. മെട്രോപോളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, ന്യൂയൊർക്ക് സിറ്റി

ചോളർ പൊതുവേ ഹിന്ദുമത വിശ്വാസികളായിരുന്നു. ചരിത്രത്തിലുടനീളം, ചോളർ പല്ലവരെയോ പാണ്ഡ്യരെയോ പോലെ ബുദ്ധമതത്തിന്റെയോ ജൈനമതത്തിന്റെയൊ ഉദയത്തിൽ സ്വാധീനപ്പെട്ടില്ല. ആദ്യകാല ചോളർ പോലും ഹിന്ദുമതത്തിന്റെ പുരാതന വിശ്വാസത്തിന്റെ ഒരു ഭാഷ്യം പിന്തുടർന്നു. പുറനാന്നൂറിൽ കരികാല ചോളന്റെ വൈദിക ഹിന്ദുമതത്തിലുള്ള വിശ്വാസത്തെക്കുറിച്ച് പരാമർശമുണ്ട ]മറ്റൊരു ആദ്യകാല ചോള രാജാവായ കൊചെങ്കണ്ണനെ സംഘ സാഹിത്യത്തിൽ ഒരു ശൈവ സന്യാസിയായും ദിവ്യനായും കരുതുന്നു.

ചോളർ നിർമ്മിച്ച ഏറ്റവും വലുതും പ്രധാനവുമായ ക്ഷേത്രം ശിവക്ഷേത്രമാണെങ്കിലും, ചോളർ ശൈവരായിരുന്നു എന്നോ ശൈവമതത്തിന്റെ അനുയായികളായിരുന്നു എന്നോ, മറ്റ് വിശ്വാസങ്ങൾക്കു നേരെ അസഹിഷ്ണുതയോടെ പ്രവർത്തിച്ചിരുന്നു എന്നോ കരുതാൻ പറ്റില്ല. രണ്ടാം ചോള രാജാവായ ആദിത്യൻ ഒന്നാമൻ ശിവക്ഷേത്രങ്ങളും വിഷ്ണുക്ഷേത്രങ്ങളും നിർമ്മിച്ചു. ക്രി.വ. 890-ലെ ആദിത്യൻ ഒന്നാമന്റെ ശിലാലിഖിതങ്ങൾ, അദ്ദേഹത്തിന് വൈവാഹിക ബന്ധമുണ്ടായിരുന്നതും, അദ്ദേഹത്തിന്റെ സാമന്തരുമായ പടിഞ്ഞാറൻ ഗംഗരുടെ നാട്ടിൽ, ശ്രീരംഗപട്ടണത്തിലെ (ഇന്നത്തെ കർണ്ണാടകത്തിലെ മാണ്ഢ്യ ജില്ലയിൽ) രംഗനാഥ ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് അദ്ദേഹം നൽകിയ സംഭാവനകളെ പരാമർശിക്കുന്നു.

ആദിത്യൻ ഒന്നാമന്റെ കാലത്ത് (ക്രി.വ. 871-903) കന്നഡ രാജ്യത്തെ ഗംഗർ അദ്ദേഹത്തിന്റെ മേൽക്കോയ്മ അംഗീകരിച്ചിരുന്നു. ഇതിന് പ്രത്യുപകാരമായി ആദിത്യൻ ഒന്നാമൻ ഗംഗരുടെ കുടുംബത്തിൽ നിന്നും വിവാഹം കഴിക്കുകയും ഇന്നത്തെ ശ്രീരംഗപട്ടണത്തിലെ ശ്രീ രംഗനാഥ ക്ഷേത്രം നിർമ്മിക്കുന്നതിന് ഉദാരമായി സംഭാവന നൽകുകയും ചെയ്തു. ശ്രീരംഗത്തെ ശ്രീ രംഗനാഥ ക്ഷേത്രത്തിന് ക്രി.വ. 896 അടുപ്പിച്ച്, ആദിത്യൻ പല സംഭാവനകളും നൽകി. ശ്രീരംഗത്തെ ശിവക്ഷേത്രവും രംഗനാഥക്ഷേത്രവും ചോളരുടെ കുലധനമാണ് എന്ന് അദ്ദേഹം ലിഖിത-ശാസനം പുറപ്പെടുവിച്ചു. ആദിത്യൻ ഒന്നാമന്റെ ശാസനങ്ങൾ അദ്ദേഹത്തിന്റെ പ്രശസ്ത പുത്രനായ പരാന്തകൻ ഒന്നാമനും പരാന്തകന്റെ പിന്തുടർച്ചക്കാരും വിശ്വസ്തതയോടെ പിന്തുടർന്നു. ചോള രാജാവായ സുന്ദരൻ (പരാന്തകൻ രണ്ടാമൻ) തിരുച്ചിയുടെ അടുത്ത്, കാവേരീ തീരത്തെ അൻപിൽ എന്ന സ്ഥലത്തെ 'കിടക്കുന്ന വിഷ്ണുവിന്റെ' (വടിവ് അഴഗിയ നമ്പി) ഉറച്ച ഭക്തനായിരുന്നു. ഈ ക്ഷേത്രത്തിന് അദ്ദേഹം വിവിധ സമ്മാനങ്ങളും ധനവും നൽകി, കാഞ്ചിയിലെയും ആർക്കോട്ടിലെയും രാഷ്ട്രകൂടരുമായി യുദ്ധം ചെയ്ത് പ്രവിശ്യകൾ തിരിച്ചുപിടിക്കുന്നതിനും, മധുരയിലേക്കും ഈഴത്തിലേക്കും (ശ്രീലങ്ക) യുദ്ധം നയിക്കുന്നതിനും മുൻപ് പരാന്തകൻ രണ്ടാമൻ ഈ വിഗ്രഹത്തിനു മുൻപിൽ തന്റെ വാൾ വെച്ച് പ്രാർത്ഥിച്ചു. . രാജരാജ ചോളൻ ഒന്നാമൻ ബുദ്ധമതവിശ്വാസികൾക്ക് സംരക്ഷണം നൽകി, ശ്രീവിജയത്തിലെ ശൈലേന്ദ്ര രാജാവിന്റെ (ശ്രീ ചൂളമണിവർമ്മൻ) അഭ്യർത്ഥനപ്രകാരം, നാഗപട്ടിണത്ത് ചൂഢാമണി വിഹാരം എന്ന ബുദ്ധമത സന്യാസാശ്രമം സ്ഥാപിക്കാനുള്ള ദ്രവ്യം നൽകി.

പിൽക്കാല ചോളരുടെ കാലത്ത്, വൈഷ്ണവരുടെ നേർക്ക്  പ്രത്യേകിച്ചും വൈഷ്ണവാചാര്യനായിരുന്ന രാമാനുജന്റെ നേർക്ക്, അസഹിഷ്ണുതാപരമായ നടപടികൾ ഉണ്ടായി എന്ന് പറയപ്പെടുന്നു.   ഒരു ഉറച്ച ശൈവമത വിശ്വാസിയായിരുന്ന കുലോത്തുംഗ ചോളൻ രണ്ടാമൻ ചിദംബരത്തെ ശിവക്ഷേത്രത്തിൽ നിന്നും വിഷ്ണുവിന്റെ ഒരു പ്രതിമ നീക്കം ചെയ്തു എന്ന് പറയപ്പെടുന്നു, എന്നാൽ ഈ സിദ്ധാന്തത്തിനു തെളിവായി ലിഖിതങ്ങൾ ഒന്നും കിട്ടിയിട്ടില്ല.1160-ലെ ഒരു ലിഖിതത്തിൽ, വൈഷ്ണവരുമായി സാമൂഹികമായി ഇടപഴകുന്ന ശൈവ ക്ഷേത്രാധികാരികൾക്ക് അവരുടെ സ്വത്ത് നഷ്ടപ്പെടും എന്ന് എഴുതിയിരിക്കുന്നു. എന്നാൽ, ഇത് ശൈവ സമൂഹത്തിന് മതാധിപർ നൽകുന്ന ഒരു നിർദ്ദേശമാണ്, ചോള ചക്രവർത്തിയുടെ ആജ്ഞയല്ല. ചോള രാജാക്കന്മാർ ശിവനു വേണ്ടി ഏറ്റവും വലിയ ക്ഷേത്രങ്ങൾ നിർമ്മിക്കുകയും, രാജരാജ ചോളൻ ഒന്നാമനെപ്പോലുള്ള ചോള ചക്രവർത്തിമാർ ‘ശിവപാദശേഖരൻ’ എന്ന പട്ടം സ്വീകരിക്കുകയും ചെയ്തു, എന്നാൽ ഇവരുടെ ഒരു ശാസനത്തിലും ചോള രാജാക്കന്മാർ തങ്ങൾ ശൈവമതം മാത്രമേ പിന്തുടരുന്നുള്ളൂ എന്നോ, ശൈവമതം രാജ്യത്തിന്റെ ഔദ്യോഗിക മതമാണെന്നോ പറയുന്നില്ല. 

ജനപ്രിയ സംസ്കാരത്തിൽ

നിൽക്കുന്ന ഹനുമാൻ,ചോള രാജവംശം, 11-ആം നൂറ്റാണ്ട്.

കഴിഞ്ഞ പതിറ്റാണ്ടുകളിൽ തമിഴിലെ പല സാഹിത്യ, കലാ സൃഷ്ടികൾക്കും ചോള രാജവംശത്തിന്റെ ചരിത്രം പ്രചോദനമായിട്ടുണ്ട്.  ഈ കലാസൃഷ്ടികൾ ചോളരുടെ ഓർമ്മ തമിഴരുടെ മനസ്സിൽ നിലനിർത്തുന്നതിനു സഹായകമായി. ഈ സാഹിത്യ വിഭാഗത്തിലെ ഏറ്റവും പ്രധാന കൃതി, കൽക്കി കൃഷ്ണമൂർത്തി രചിച്ച തമിഴ് ചരിത്ര നോവലായ പൊന്നിയിൻ ശെൽ‌വൻ (പൊന്നിയുടെ മകൻ) ആണ്.  അഞ്ച് വാല്യങ്ങളായി എഴുതിയ ഈ കൃതി രാജരാജചോളന്റെ കഥ പറയുന്നു. ചോള രാജാവായി ഉത്തമ ചോളൻ വാഴിക്കപ്പെടുന്നതുവരെയുള്ള സംഭവങ്ങളാണ് പൊന്നിയിൻ ശെൽ‌വനിലെ പ്രതിപാദ്യം. സുന്ദര ചോളന്റെ മരണത്തിനു ശേഷം നിലനിന്ന ആശയക്കുഴപ്പത്തെ കൽക്കി ഉപയോഗിച്ചിരിക്കുന്നു. 1950-കളുടെ മദ്ധ്യത്തിൽ, തമിഴ് വാരികയായ കൽക്കിയിൽ ഈ കൃതി ഖണ്ഢങ്ങളായി വന്നു.  അഞ്ചു വർഷത്തോളം ഇങ്ങനെ ഖണ്ഢങ്ങളായി പ്രസിദ്ധീകരിക്കുന്നതു തുടർന്നു, ഓരോ ലക്കത്തിലും ഈ കൃതിയുടെ ഖണ്ഢങ്ങൾക്ക് വായനക്കാർ വലിയ താല്പര്യത്തോടെ കാത്തിരുന്നു.[

ഇതിനു മുൻപ് കൽക്കി രചിച്ച ചരിത്രാഖ്യായികയായ പാർത്തിബൻ കനവ് വിക്രമൻ എന്ന സാങ്കൽ‌പ്പിക ചോളരാജാവിന്റെ പ്രതാപവുമായി ബന്ധപ്പെട്ടിരിക്കുന്നു. പല്ലവ രാജാവായ നരസിംഹവർമ്മൻ ഒന്നാമന്റെ സാമന്തനായി, 7-ആം നൂറ്റാണ്ടിൽ വിക്രമൻ ജീവിച്ചിരുന്നു എന്നാണ് കൃതിയിലെ സങ്കല്പം. കഥ നടക്കുന്ന കാലം ആദ്യകാല ചോളരുടെ ക്ഷയത്തിനും വിജയാലയ ചോളൻ വീണ്ടും ചോളസാമ്രാജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിനും ഇടയ്ക്കുള്ള ‘ഇടക്കാലമാണ്’. 1950-കളുടെ തുടക്കത്തിൽ കൽക്കി വാരികയിൽ പാർത്തിബൻ കനവ് ഖണ്ഢശ്ശയായി വന്നു.

മറ്റൊരു ജനപ്രിയ തമിഴ് നോവലിസ്റ്റായ സന്തീല്യൻ 1960-കളിൽ കടൽ പുര എഴുതി. ഈ കൃതി തമിഴ് വാരികയായ കുമുദത്തിൽ ഖണ്ഢശ്ശ പ്രസിദ്ധീകരിച്ചു. കുലോത്തുംഗ ചോളൻ ഒന്നാമന് സിംഹാസനം നിഷേധിക്കപ്പെട്ട് അദ്ദേഹം വെങ്ങി രാജ്യത്തിൽ നിന്നും പുറത്താക്കപ്പെട്ട വർഷങ്ങളാണ് ഈ നോവലിന്റെ സമയക്രമം. കടൽ പുരത്തിൽ കുലോത്തുംഗചോളൻ എവിടെയായിരുന്നു എന്ന് ഊഹിക്കുന്നു. ഇതിനു മുൻപ്, 1960-കളുടെ ആദ്യത്തിൽ സന്തീല്യൻ എഴുതിയ കൃതിയായ യവന റാണി കരികാല ചോളന്റെ ജീവിതത്തെ ആസ്പദമാക്കിയതാണ്.  അടുത്തകാലത്ത്, രാജരാജചോളൻ തഞ്ചാവൂരിലെ ബ്രിഹദീശ്വര ക്ഷേത്രം നിർമ്മിച്ചതിന്റെ പശ്ചാത്തലം വിഷയമാക്കി ബാലകുമാരൻ ഉടൈയർ എന്ന നോവൽ രചിച്ചു. 



No comments:

Post a Comment

Pages