- Important Registers to be maintained in Schools
- Special Fees
- Individual Login in Spark
- Online GPF Activities in SPARK
- AG Kerala Site Registration
- Leave
- Instructions to HM's for Newly PSC Appointments
- Probation
- Regularization of Strike Period
- Processing Part Salary of Teachers deputed to SSK
IMPORTANT REGISTERS TOBE MAINTAINED IN SCHOOL
|
SPECIAL FEES സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നിലവില്‍ 9,10 ക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ നിന്ന് മാത്രമാണ് സ്പെഷ്യല്‍ ഫീസ് പിരിക്കുന്നത്. കേരള വിദ്യാഭ്യാസ ചട്ടത്തിലെ 12 ആം അധ്യായത്തിലാണ് ഇത് വിശദീകരിച്ചിരിക്കുന്നത്. ജൂണ്‍ മാസത്തിലും നവംബര്‍ മാസത്തിലുമായി രണ്ട് തവണകളായാണ് ഇത് പിരിച്ചെടുക്കുന്നത്. Games Fee (1.50) Library (3.25) Laboratory (3.00) Stationary (2.00) Hobbies and Craft (0.25) Excursion & Scout (1.50) Audio-Visual (1.00) എന്നിങ്ങനെ വിവിധ ഇനങ്ങളിലായാണ് ഓരോ ഇന്സ്റ്റാള്‍മെന്റിലും പിരിക്കുന്നത്. അധ്യയന വര്‍ഷം വിദ്യാലയത്തില്‍ പുതിയ അഡ്‌മിഷന്‍ എടുക്കുന്ന 9,10 ക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ നിന്നും പ്രവേശന ഫീസായി 5.00 രൂപ വീതവും ശേഖരിക്കേണ്ടതുണ്ട് പിരിക്കേണ്ട മാസം പത്താം തീയതിക്ക് ശേഷം 18 വരെ 10 പൈസയും അതിന് ശേഷം 15 പൈസയും ഫൈനായി നല്‍കേണ്ടതുണ്ട്. സ്‌പെഷ്യല്‍ ഫീസ് ഇനത്തില്‍ പിരിച്ചെടുക്കുന്ന തുക തൊട്ടടുത്ത ദിവസം തന്നെ ട്രഷറിയില്‍ സമര്‍പ്പിക്കേണ്ടതാണ്. സ്പെഷ്യല്‍ ഫീസിന്റെ കൃത്യമായ വിനിയോഗത്തിന് എല്ലാ വിദ്യാലയങ്ങളിലും സ്‌പെഷ്യല്‍ ഫീ കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ട്. പ്രധാനാധ്യാപകന്‍ (പ്രസിഡന്റ്) , സീനിയര്‍ അസിസ്റ്റന്റ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകന്‍, സ്റ്റാഫ് കൗണ്‍സില്‍ തിരഞ്ഞെടുത്ത മൂന്ന് മുതല്‍ അഞ്ച് വരെ അധ്യാപകര്‍, സ്കൂള്‍ ലീഡര്‍, സീനിയര്‍ സ്കൗട്ട് മാസ്റ്റര്‍ , സീനിയര്‍ ഗൈഡ് ക്യാപ്റ്റന്‍, സീനിയര്‍ ക്രാഫ്റ്റ് അധ്യാപകന്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ മാനേജര്‍ എന്നിവരടങ്ങിയതാണ് സ്‌പെഷ്യല്‍ ഫീസ് കമ്മിറ്റി. വിദ്യാലയങ്ങളില്‍ Public Address System, Garden Facilities, Lab & Library facilities, Water and Sanitary installations, Audio Visual materials and Equipment എന്നി ആവശ്യങ്ങള്‍ക്കായി സ്‌പെഷ്യല്‍ ഫീ കമ്മിറ്റിയുടെ തീരുമാനത്തിന് വിധേയമായി തുക ചിലവഴിക്കാവുന്നതാണ്. ഇത് കൂടാതെ പി ഡി അക്കൗണ്ടിലെ Accumulated Balance കമ്പ്യൂട്ടര്‍ വാങ്ങുന്ന ആവശ്യത്തിന് ഉപയോഗിക്കാനും അനുവാദമുണ്ട്. സ്പെഷ്യല്‍ ഫീസ് പിരിക്കുന്നതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് നിശ്ചിതമാതൃകയില്‍ പ്രധാനാധ്യാപകനോ ക്ലാസ് അധ്യാപകരോ ഒപ്പിട്ട രസീത് നല്‍കേണ്ടതും ഓരോ ഇന്‍സ്റ്റാള്‍മെന്റ് പിരിച്ചതിന് ശേഷം വിശദാംശങ്ങള്‍ Consolidated Fees Registerല്‍ രേഖപ്പെടുത്തേണ്ടതുമാണ്. ഇത് കൂടാതെ Item war Registerല്‍ ഓരോ ഇനത്തിലും പിരിച്ച തുകയുടെയും അവ ചിലവഴിച്ചതിന്റെയും വിശദാംശങ്ങള്‍ രേഖപ്പെടുത്തണം. ഓരോ ഇനത്തില്‍ ചിലവഴിക്കാവുന്നതിന്റെ വിശദാംശങ്ങള്‍ ചുവടെ
|
INDIVIDUAL LOGIN IN SPARK SPARKല്‍ ജീവനക്കാര്‍ക്ക് Individual Login ലഭിക്കുന്നതിന് പുതിയ ലിങ്ക് നിലവില്‍ വന്നു. ഇതിനായി SPARK-ന്റെ ലോഗിന്‍ പേജില്‍ നല്‍കിയിരിക്കുന്ന Not registered a user yet, register now എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ രജിസ്ട്രേഷനുള്ള പേജ് ലഭിക്കും. ഇതില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി Submit ചെയ്‌താല്‍ ഒരു OTP രജിസ്റ്റര്‍ ചെയ്‌ത മൊബൈലിലേക്ക് ലഭിക്കും. ഈ OTP നല്‍കി Verify ബട്ടണ്‍ അമര്‍ത്തുന്നതോടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായതായും 30 മിനിട്ടുകള്‍ക്കകം Activation പൂര്‍ത്തിയായി ലോഗിന്‍ സാധ്യമാകുമെന്ന മെസ്സേജ് ലഭിക്കും ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് മുമ്പ് ഓരോ ജീവനക്കാരനും SPARK ലെ അവരുടെ Personal Memoranda പേജിലെ Contact Details ല്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പരും മെയില്‍ ഐ ഡിയും ശരിയെന്നുറപ്പ് വരുത്തണം. കൂടാതെ Service matters ->Personal details->Present Service details ക്രമത്തില്‍ ആധാര്‍ വേരിഫിക്കേഷന്‍ നടത്തിയിരിക്കണം. അതിനായി DDO മാരെ സമീപിച്ച് ഇവ പരിശോധിക്കുക. ഇതോടൊപ്പം ആധാര്‍ നമ്പര്‍ രജിസ്ട്രേഷന് ആവശ്യമാണ്. പുതിയ പാസ്‌വേര്‍ഡ് തിരഞ്ഞെടുക്കുമ്പോള്‍ 8 മുതല്‍ 15 വരെ characters (alphabets special Character & digits) ഉണ്ടാവണം. Click Here for the Help FileIndividual Login മുഖേന ലഭിക്കുന്ന പുതിയ പേജില്‍ താഴെക്കാണുന്ന മെനുകള്‍ ഉള്‍പ്പെട്ട പേജ് ലഭിക്കും ഇതിലെ മെനുകള്‍ മുഖേന സ്‌പാര്‍ക്കില്‍ ജീവനക്കാരുടെ വിശദാംശങ്ങള്‍ , ലീവ് അക്കൗണ്ട്, Online Leave Application, Salary Slip, Drawn Salary Details, Loan Details എന്നിവ ജീവനക്കാര്‍ക്ക് സ്വയം പരിശോധിക്കാവുന്നതാണ് |
Online GPF activities in SPARK സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രോവിഡന്റ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ (പുതിയ അംഗത്വം എടുക്കുന്നതും , Temporary Advance, NRA, Closure etc) സ്‌പാര്‍ക്കിലൂടെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ ഇപ്പോള്‍ സാധ്യമാവൂ. ഇതിനായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ ചുരുക്കി ചുവടെ വിശദീകരിക്കുന്നു GPF New Admission Application ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് പ്രോവിഡന്റ് ഫണ്ടില്‍ അംഗത്വം എടുക്കുന്നതിന് ജീവനക്കാരുടെ Individual Login മുഖേന അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഇത് ചെയ്യുന്നതിന് മുമ്പായി ജീവനക്കാരുടെ Personal Details ല്‍ Present Service Details ല്‍ PF Type ന് നേരെ Select എന്നാക്കുക PF Number എന്ന കോളത്തില്‍ എന്തെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് ഡിലീറ്റ് ചെയ്‌ത് Blank ആക്കിയതിന് ശേഷം കണ്‍ഫേം ചെയ്യണം. തുടര്‍ന്ന് Individual Login മുഖേനയോ DDO ലോഗിന്‍ മുഖേനയോ സ്പാര്‍ക്കില്‍ പ്രവേശിച്ച ശേഷം Provident Fund മെനുവിലെ GPF New Admission Application എന്നതില്‍ ക്ലിക്ക് ചെയ്യുക. Select an Employee എന്നതില്‍ നിന്നും ജീവനക്കാരനെ തിരഞ്ഞെടുക്കുമ്പോള്‍ പുതുതായി അംഗത്വത്തിന് അപേക്ഷിക്കുന്നതിനുള്ള ജാലകം ലഭിക്കും. ഇതില്‍ ആവശ്യമായ എല്ലാ ഫീല്‍ഡുകളും പൂരിപ്പിക്കണം.ഏത് മാസം മുതലാണ് Subscription ആരംഭിക്കേണ്ടത് എന്നും ഏത്ര തുക ആണ് എന്നതുമുള്‍പ്പെടെ * അടയാളമുള്ള എല്ലാ ഫീല്‍ഡുകളും പൂരിപ്പിച്ചതിന് ശേഷം നോമിനിയുടെ വിശദാംശങ്ങളും ഓണ്‍ലൈനായീ സമര്‍പ്പിക്കണം.. എല്ലാ വിവരങ്ങളും പൂര്‍ത്തിയാക്കിയതിന് ശേഷം DDO Approval നായി സമര്‍പ്പിക്കുക. നോമിനേഷന്‍ ഫോം തയ്യാറാക്കി DDOക്ക് നല്‍കുകയും വേണം. തുടര്‍ന്ന് DDO Approval നടത്തുന്നതിനായി DDO Login മുഖാന്തരം പ്രവേശിച്ച് Salary Matters-> Provident Fund (PF)-> Forward Application for GPF Admission എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക ലഭ്യമാകുന്ന പേജിലെ Select an Employee എന്നതില്‍ നിന്നും ജിവനക്കാരനെ സെലക്ട് ചെയ്തതിന് ശേഷം വിശദാംശങ്ങള്‍ പരിശോധിച്ച് ആവശ്യമായ കമന്റ് രേഖപ്പെടുത്തി അപേക്ഷ AG ക്ക് സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ ഫോര്‍വേര്‍ഡ് ചെയ്യുന്ന അവസരത്തില്‍ DSC Token കമ്പ്യുട്ടറില്‍ ഘടിപ്പിക്കാന്‍ മറക്കരുത്. അപേക്ഷ അംഗീകരിച്ചാല്‍ ആയത് പ്രസ്‌തുത ജീവനക്കാരന്റെ സ്‌പാര്‍ക്കിലെ Personal Details ല്‍ Present Service Details ല്‍ PF Number എന്ന കോളത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവും ഇത് പരിശോധിച്ച് Salary Matters ല്‍ Deduction ആയി ഉള്‍പ്പെടുത്തി ശമ്പളത്തില്‍ നിന്നും കിഴിവ് വരുത്തി തുടങ്ങാവുന്നതാണ്. ഇതോടൊപ്പം തന്നെ രേഖപ്പെടുത്തലുകള്‍ സര്‍വീസ് ബുക്കില്‍ വരുത്തുകയും നോമിനേഷന്‍ അതില്‍ പതിക്കുകയും വേണം GPF NRA Withdrawl മേല്‍ സൂചിപ്പിച്ച പ്രകാരം Individual Login മുഖേന ജീവനക്കാരന്‍ പ്രവേശിക്കുക . തുടര്‍ന്ന് Provident Fund മെനുവിലെ GPF NR withdrawal/Conversion Application എന്നതില്‍ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന Form III എന്ന ജാലകത്തില്‍ നിന്നും Non Refundable Withdrawal ആണോ Conversion ആണോ എന്ന് തിരഞ്ഞെടുക്കുക. ഇതിന് താഴെ മുമ്പ് നടത്തിയ പി എഫ് ഇടപാടുകളുമായി ബന്ധപ്പെട്ടതും കഴിഞ്ഞ ക്രെഡിറ്റ് കാര്‍ഡിലെ ബാലന്‍സ് തുകയും അതിന് ശേഷമുള്ള അടവുകളുടെയും നിക്ഷേപങ്ങളുടെയും ഉണ്ടാവും . ഇതിലെ Eligible Balance എന്നതിന് നേരെ ഇപ്പോളത്തെ ആകെ ബാലന്‍സ് തുക ഉണ്ടായിരിക്കും. Amount of withdrawal proposed/to be converted into non-refundable withdrawal എന്നതിന് നേരെ പിന്‍വലിക്കാനുദ്ദേശിക്കുന്ന തുക രേഖപ്പെടുത്തുക. Purpose of withdrawal/Purpose for which advance taken എന്നതില്‍ ഏതാവശ്യത്തിനാണോ തുക പിന്‍വലിക്കാനുദ്ദേശിക്കുന്നത് എന്നും Rule or rules under which the withdrawal is requested/advnace taken എന്നതിന് നേരെ Rule ഉം ഉള്‍പ്പെടുത്തുക. ചേര്‍ത്ത വിവരങ്ങള്‍ എല്ലാം ശരിയോ എന്ന് പരിശോധിച്ച ശേഷം ചെക്ക്ബോക്‌സില്‍ ടിക്ക് മാര്‍ക്ക് നല്‍കി Submit button അമര്‍ത്തുക. അപ്പോള്‍ അപേക്ഷ Approval ന് ആയി DDOയുടെ മുമ്പാകെ എത്തും. DDO ലോഗിന്‍ മുഖേന പ്രവേശിച്ച് Approval നല്‍കുക.GPF TA Withdrawl മേല്‍ സൂചിപ്പിച്ചിരിക്കുന്ന അതേ രീതിയിലാണ് Temporary Advance നുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതും. Provident Fund മെനുവിലെ GPF Temporary Advance Application തിരഞ്ഞെടുക്കണമെന്ന് മാത്രം. പി എഫിന് അപേക്ഷിക്കുന്ന അപേക്ഷകള്‍ AG അംഗീകരിച്ചതിന്റെ Sanction Order വിശദാംശങ്ങള്‍ DDO ലോഗിനിലെ Accounts -> View Sanction Order from AG എന്നതില്‍ നിന്നും ലഭിക്കും. എന്നാല്‍ ട്രഷറിയില്‍ സമര്‍പ്പിക്കുന്നതിനുള്ള ഇതിന്റെ പ്രിന്റൗട്ട് ജീവനക്കാരുടെ https://www.ksemp.agker.cag.gov.in എന്ന ലോഗിനിലൂടെയാണ ലഭിക്കുക . ഇതിന് രജിസ്റ്റര്‍ ചെയ്യേണ്ടത് എങ്ങനെയെന്ന് മുമ്പൊരു പോസ്റ്റില്‍ വിശദീകരിച്ചത് ഇവിടെ നിന്നും ലഭിക്കും. |
AG KERALA SITE REGISTRATION അക്കൗണ്ടന്റ് ജനറല്‍ കൈകാര്യം ചെയ്യുന്ന ഗസറ്റഡ് ജീവനക്കാരുടെ പേ സ്‌ളിപ്, വാര്‍ഷിക പ്രോവിഡന്റ് ഫണ്ട് സ്‌റ്റേറ്റ്‌മെന്റ് എന്നിവ ജൂലൈ ഒന്നുമുതല്‍ ഡിജിറ്റലാകും. ഈ സേവനങ്ങളാണ് http://ksemp.agker.cag.gov.in എന്ന പുതിയ വെബ്‌സൈറ്റിലൂടെ ലഭിക്കുന്നത്. ജീവനക്കാര്‍, ഡ്രോയിംഗ് ഓഫീസര്‍മാര്‍, ട്രഷറി ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് ഈ സൈറ്റിലെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. സംസ്ഥാന ഗവണ്മെന്റ് ജീവനക്കാരുടെ PF Claimകള്‍ , Gazetted ഉദ്യോഗസ്ഥരുടെ Pay Slips, Annual Account Statement എന്നിവ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി പുതിയൊരു വെബ്പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. 01/07/2017 മുതല്‍ PFമായി ഗസറ്റഡ് ഉദ്യാഗസ്ഥരുടെ പേ സ്ലിപ്പ്, ജീവനക്കാരുടെ PF TA/NRA/Closure എന്നീ GPF ക്ലയിമുകള്‍ക്കുള്ള Authorizationന്റെ ഹാര്‍ഡ് കോപ്പികള്‍ ഉണ്ടാവില്ലെന്നും ഈ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്നും ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ജീവനക്കാര്‍ക്ക് PEN Number & Password ഉപയോഗിച്ച് ഈ പോര്‍ട്ടലില്‍ പ്രവേശിക്കാവുന്നതാണ്. പോര്‍ട്ടലില്‍ പ്രവേശിക്കുന്നതിന് Password ലഭിക്കുന്നതിന് ചെയ്യേണ്ട മാര്‍ഗങ്ങള്‍ താഴെപ്പറയുന്നു. http://ksemp.agker.cag.gov.in/Login എന്ന സൈറ്റില്‍ പ്രവേശിച്ച് ജീവനക്കാരന്റെ PEN Number നല്‍കി ചുവടെയുള്ള Create/Forgot password എന്നതില്‍ ക്ലിക്ക് ചെയ്യുക താഴെക്കാണുന്ന മാതൃകയില്‍ ലഭിക്കുന്ന ജാലകത്തില്‍ വിശദാംശങ്ങള്‍ (PEN Number, Email ID, Mobile Number) നല്‍കി Submit ബട്ടണ്‍ അമര്‍ത്തുക താഴെക്കാണുന്ന മാതൃകയില്‍ ഒരു മെസേജ് ലഭിക്കുകയും പാസ്‌വേര്‍ഡ് നല്‍കിയ മൊബൈലിലേക്ക് അയച്ചിട്ടുമുണ്ടാവും ഈ മെയില്‍ (SPARKല്‍ ജീവനക്കാരുടെ Personal Detailsല്‍ നല്‍കിയിരിക്കുന്ന മെയില്‍ ഐ ഡിയാണ് നല്‍കേണ്ടത്. ഈ മെയില്‍ ഐ ഡിയിലേക്കാവും പാസ്‌വേര്‍ഡ് ലഭിക്കുക) തുറന്നാല്‍ പുതിയ പാസ്‌വേര്‍ഡ് ലഭിക്കും. ഈ പാസ്‌വേര്‍ഡുപയോഗിച്ച് ലോഗിന്‍ ചെയ്ത് പ്രവേശിച്ചാലുടനെ പാസ്‌വേര്‍ഡ് Change ചെയ്യേണ്ടതാണ്. ഈ സംവിധാനം 2017 ജൂണ്‍ 1 മുതല്‍ ആക്ടീവായിട്ടുണ്ടെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഇവിടെ |
LEAVE KSR Voume I, Chapter 9 ല്‍ ആണ് അവധികളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് . അവധി ജീവനക്കാരുടെ അവകാശമല്ല എന്നും അത് സ്വീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള അധികാരം മേലധികാരിക്കുണ്ടെന്ന് റൂള്‍ 65 വ്യക്തമാക്കുന്നു. അപേക്ഷിച്ച അവധിയുടെ ഇനം മാറ്റുന്നതിന് അപേക്ഷകന് മാത്രമേ അധികാരമുള്ളു. പൊതു അവധിയോട് ചേര്‍ന്നും അവധി എടുക്കാവുന്നതും പൊതു അവധി തീര്‍ന്നതിന് ശേഷം ജോലിയില്‍ പ്രവേശിച്ചാല്‍ മതിയാകും. മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ച ജീവനക്കാരന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതും തിരികെ പ്രവേശിക്കുമ്പോള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുമാണ്. അവധി റദ്ദ് ചെയ്‌ത് ജോലിയില്‍ പ്രവേശിക്കുന്നതിന് മേലധികാരിയുടെ അനുവാദം ആവശ്യമാണ് (റൂള്‍ 72(1)) . റൂള്‍ 76 പ്രകാരം ആര്‍ജ്ജിതാവധി ഒഴികെ ഏത് അവധിക്കും പൂര്‍വ്വകാലപ്രാബല്യത്തോടെ മാറ്റി അപേക്ഷിക്കാവുന്നതാണ്. ആദ്യം അവധി ഉണ്ടായിരുന്ന കാലത്ത് അര‍്‍ഹത ഉണ്ടായിരുന്ന മറ്റൊരിനം അവധിയായി മാത്രമേ മാറ്റം അനുവദിക്കൂ.അവധികളെ രണ്ടായി തരം തിരിക്കാം 1. Ordinary Leave(സാധാരണ അവധി) 2. Special Leave (പ്രത്യേക അവധി) Earned Leave, Half Pay Leave, Commuted Leave, Leave Not Due, LWA, എന്നിവയാണ് സാധാരണ അവധികളില്‍ ഉള്‍പ്പെടുന്നവ. Disability Leave, Maternity/Paternity Leave, Hospital Leave ഇവ Special Leave കളും. ആര്‍ജ്ജിതാവധി അഥവാ Earned Leave :-ഒഴിവ് കാലമില്ലാത്ത ജീവനക്കാര്‍ക്ക് അവരുടെ സര്‍വീസ് കാലയളവില്‍ ഓരോ പതിനൊന്ന് ദിവസത്തിനും ഒന്ന് എന്ന ക്രമത്തില്‍ ആര്‍ജ്ജിതാവധി ലഭിക്കും. ഇതനുസരിച്ച് ഒരു വര്‍ഷം പരമാവധി 33 1/3 ദിവസം ആര്‍ജ്ജിതാവധി ലഭിക്കുന്നതാണ്.പൊതു അവധികള്‍, Casual Leave, Special Casual Leave , Joining Time എന്നിവ ആര്‍ജിതാവധിക്ക് ഡ്യൂട്ടി കാലയളവായി പരിഗണിക്കും. സ്ഥിരം അല്ലാത്ത ജീവനക്കാര്‍ക്കും പി എസ് സി വഴി നിയമനം ലഭിച്ചവര്‍ക്കും ആദ്യവര്‍ഷം 1/22 എന്ന ക്രമത്തിലാവും ആര്‍ജിതാവധി ലഭിക്കുക. ഇങ്ങനെ ലഭിക്കുന്ന ആര്‍ജിതാവധി ഒരു വര്‍ഷത്തില്‍ പരമാവധി 30 ദിവസം വരെയും റിട്ടയര്‍മെന്റ് സമയത്ത് പരമാവധി 300 ദിവസം വരെയും സറണ്ടര്‍ ചെയ്യാവുന്നതാണ്. അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ഒഴിവ് കാല ജീവനക്കാര്‍ക്ക് സാധാരണഗതിയില്‍ ആര്‍ജ്ജിതാവധിക്ക് അര്‍ഹതയില്ല. എന്നാല്‍ അവധികാലങ്ങളില്‍ പൂര്‍ണ്ണമായോ ഭാഗികമായോ ഡ്യൂട്ടിക്ക് നിയോഗിച്ചാല്‍ ഇവര്‍ക്ക് ചട്ടം 81 പ്രകാരം ആര്‍ജ്ജിതാവധി ലഭിക്കും. ഇത് കണക്കാക്കുന്നത് Nंx30/V എന്ന സൂത്രവാക്യമുപയോഗിച്ചാണ്. ഇങ്ങനെ കണക്കാക്കുമ്പോള്‍ ഭിന്നസംഭ്യവന്നാല്‍ അതിനെ റൗണ്ട് ചെയ്യാവുന്നതാണ്. ഇവിടെ N ജോലി ചെയ്‌ത അവധി ദിവസങ്ങളുടെ എണ്ണവും , V എന്നത് ആകെ അവധിദിവസങ്ങളുടെ എണ്ണവുമാണ്. ഉദാഹരണത്തിന് മാര്‍ച്ച് 29ന് അവധി ആരംഭിച്ച് ജൂണ്‍ 3ന് വിദ്യാലയം തുറക്കുന്ന ഒരു അധ്യാപകന് വെക്കേഷന്‍ കാലയളവില്‍ പരിശീലനങ്ങള്‍ക്കായി 16 ദിവസം ജോലി ചെയ്യേണ്ടി വന്നാല്‍ N=16 V=65 (March 2 days, April 30, May 31, June 2 days) ആയിരിക്കും. Earned Leave എടുക്കുന്ന ജീവനക്കാര്‍ക്ക് ഒരേ സമയം 180 ല്‍ കൂടുതല്‍ ദിവസം ആര്‍ജിതാവധി അനുവദിക്കുന്നതല്ല(Rule 79). എന്നാല്‍ പെന്‍ഷന് പ്രാരംഭമായി 300 ദിവസം വരെ ആര്‍ജിതാവധി അനുവദിക്കാവുന്നതാണ്. പരമാവധി 300 ദിവസത്തില്‍ കൂടുതല്‍ ആര്‍ജിതാവധി ക്രഡിറ്റില്‍ ഉണ്ടെങ്കില്‍ അത് ഉപേക്ഷിക്കേണ്ടി വരും.അര്‍ധവേതനാവധി ( Half Pay Leave) :- പൂര്‍ത്തിയാകുന്ന ഓരോ സര്‍വീസ് വര്‍ഷത്തിലും ഒരു ജീവനക്കാരന് 20 ദിവസത്തെ അര്‍ധവേതനാവധിക്ക് അര്‍ഹതയുണ്ട്. കെ എസ് ആര്‍ അനുബന്ധം XIIA, XIIB, XIIC എന്നിവ മൂലമുള്ള ശൂന്യവേതനാവധി ഒഴികെയുള്ള എല്ലാ കാലയളവും ഇതിന് കണക്കാക്കും. ഡയസ്‌നോണ്‍ കാലയളവും പരിഗണിക്കും. 35700 രൂപക്ക് മുകളില്‍ അടിസ്ഥാനശമ്പളമുള്ള ജീവനക്കാര്‍ക്ക് അടിസ്ഥാനശമ്പളത്തിന്റെ പകുതിയും ആ തുകയുടെ ഡി എയും ലഭിക്കും. അതിന് താഴെയുള്ളവര്‍ക്ക് അടിസ്ഥാനശമ്പളത്തിന്റെ പകുതിയും മുഴുവന്‍ ശമ്പളത്തിന്റെ DAയും ലഭിക്കും. ഈ തുക അവധിക്ക് തൊട്ട് മുമ്പ് വാങ്ങിയിരുന്ന ശമ്പളത്തിന്റെ 65% തുകയില്‍ കുറയാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ കുറവ് വന്ന തുക അവധി ബത്തയായി നല്‍കണം.പരിവര്‍ത്തിതാവധി (Commuted Leave) :- 2 HPL നെ കൂട്ടിച്ചേര്‍ത്ത് പൂര്‍ണ്ണശമ്പളത്തോട് കൂടിയ ഒരു അവധിയായി മാറ്റി എടുക്കുന്നതാണ് കമ്യൂട്ടഡ് ലീവ് . Medical Certificate ന്റെ അടിസ്ഥാനത്തിലോ അല്ലാതെയോ ഈ അവധി അനുവദിക്കാവുന്നതാണ്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണെങ്കില്‍ തിരികെ പ്രവേശിക്കുമ്പോള്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും നല്‍കണം. മുന്‍കൂറവധി (Leave Not Due) :-ജീവനക്കാരന്‍ ഭാവിയില്‍ ആര്‍ജിക്കുമ്പോള്‍ അതില്‍ നിന്നും തട്ടിക്കിഴിച്ചുകൊള്ളാം എന്ന വ്യവസ്ഥയില്‍ അനുവദിക്കാവുന്ന അര്‍ധവേതനാവധി ആണിത്.ഭാവിയിലെ സേവനത്തില്‍ വീട്ടാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ വര്‍ഷം ഒന്നിന് 20 എന്ന ക്രമത്തില്‍ ആര്‍ജ്ജിക്കുന്ന അര്‍ധവേതനാവധി കൊണ്ട് കണക്കാക്കാവുന്ന അവധിയേ അനുവദിക്കാന്‍ പാടുള്ളു. ഒരേ സമയം 90 ദിവസമാണ് പരമാവധി അനുവദിക്കാവുന്നത്. MCയുടെ അടിസ്ഥാനത്തിലല്ലാതെ, സേവനകാലത്തില്‍ 180ദിവസത്തില്‍ കൂടുതല്‍ അനുവദിക്കാന്‍ പാടില്ല. പെന്‍ഷന് പ്രാരംഭമായി അനുവദിക്കരുത്. അനുവദിക്കുന്ന അവധി പിന്നീട് ആര്‍ജ്ജിക്കുന്ന അവധിയില്‍ നിന്നും കിഴിക്കേണ്ടതാണ്. സ്ഥിരം തസ്തികയിലുള്ളവര്‍ക്കേ ഇതനുവദിക്കാവൂ. മറ്റൊരു വിധ അവധിയും ക്രഡിറ്റില്‍ ഇല്ലെങ്കില്‍ മാത്രമേ ഈ അവധി അനുവദിക്കൂ.ശൂന്യവേതനാവധി (Leave Without Allowance - LWA):-സ്ഥിരം ജീവനക്കാര്‍ക്കും മൂന്ന് വര്‍ഷമോ അതിലധികമോ സര്‍വീസുള്ളവര്‍ക്കും ഇത് അനുവദിക്കാവുന്നതാണ്. മറ്റ് അവധികളൊന്നും ഇല്ലാതിരിക്കുമ്പോളോ ശൂന്യവേതാനാവധി വേണമെന്ന് രേഖാമൂലം അപേക്ഷിക്കുകയോ ചെയ്യുമ്പോള്‍ ഇത് അനുവദിക്കാവുന്നതാണ്. സ്ഥിരജീവനക്കാര്‍ക്ക് 4 മാസം വരെ ഈ അവധി അനുവദിക്കാവുന്നതാണ്. അതില്‍ കൂടുതല്‍ കാലയളവിലേക്ക് സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. സസ്‌പെന്‍ഷനിലുള്ള ജീവനക്കാരുടെ സര്‍വീസ് ക്രമപ്പെടുത്താന്‍ ഈ പരിധി അനുവദനീയമല്ല. ഒരു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ള സ്ഥിരമല്ലാത്ത ജീവനക്കാര്‍ക്ക് മൂന്ന് മാസത്തില്‍ കൂടിയ കാലത്തേക്ക് അവധി അനുവദിക്കാന്‍ പാടില്ല. എന്നാല്‍ ക്ഷയം, ക്യാന്‍സര്‍, മാനസികരോഗം എന്നിവയുള്ളവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ ബലത്തില്‍ 18 മാസം വരെ അനുവദിക്കാം. ശൂന്യവേതനാവധിക്ക് അര്‍ഹതിയില്ലാത്ത ജീവനക്കാര്‍ക്ക് XII B പ്രകാരം, അവധി കഴിഞ്ഞുവരുമ്പോള്‍ ആദ്യമായി സര്‍വീസില്‍ പ്രവേശിച്ചതായി കണക്കാക്കും, ആ തീയതിമുതല്‍ നിരീക്ഷണകാലം കണക്കാക്കും എന്നീ ഉപാധികളോടെ അവധി അനുവദിക്കാം. ശൂന്യവേതനാവധി അനുവദിക്കുമ്പോള്‍ ആ കാലം പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കണമോ എന്ന് വ്യക്തമാക്കിയിരിക്കണം. ചട്ടം 91 അനുസരിച്ച് പഠനാവശ്യങ്ങള്‍ക്ക് അനുവദിക്കുന്ന ശൂന്യവേതനാവധിയും ചട്ടം 88 പ്രകാരം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തില്‍ അനുവദിക്കുന്നതും, പ്രസവാവധിയോട് ചേര്‍ത്ത് 60 ദിവസത്തില്‍ കവിയാത്ത കാലത്തേക്ക് അനുവദിക്കുന്നതുമായവ ഒഴികെ ഒന്നും പെന്‍ഷന്‍ ഒഴികെയുള്ള ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കില്ല. CL, Special Casual Leave, Maternity Leave ഇവ മാത്രമേ പ്രൊബേഷന് പരിഗണിക്കൂ. അതിനാല്‍ യാതൊരുവിധത്തിലുള്ള ശൂന്യവേതനാവധിയും പ്രൊബേഷന്‍ അനുവദിക്കുന്നതിനായി പരിഗണിക്കില്ല. ഏണ്‍ഡ് ലീവിനും പരിഗണിക്കില്ല ശൂന്യവേതനാവധി ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കുന്നതും പരിഗണിക്കാത്തവയും താഴെ ചാര്‍ട്ടില്‍
അവശതാവധി (Special Disability Leave):-ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ഒരാള്‍ക്ക് ശാരീരിക അവശതകള്‍ ഉണ്ടാകുന്ന പക്ഷം അതിന്റെ ചികില്‍സക്കായി അനുവദിക്കുന്ന അവധിയാണ് ഇത്.ശാരീരികാവശത അഥവാ അതിന്റെ കാരണം മൂന്ന് മാസത്തില്‍ കുറയാത്ത കാലയളവിനുള്ളില്‍ മേലധികാരിയെ അറിയിച്ചിരിക്കണം. ന്യായമെന്ന് തോന്നിയാല്‍ കാലതാമസം സര്‍ക്കാരിന് മാപ്പാക്കാം. പരമാവധി 24 മാസമോ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ കാലയളവോ ഏതാണോ കുറവ് അതാവും അവധി അനുവദിക്കാവുന്ന കാലാവധി. ഈ അവധി മറ്റവധികളോടും ചേര്‍ത്ത് എടുക്കാം. താല്‍ക്കാലിക ജീവനക്കാര്‍ക്കും ലഭ്യമാകും. ആദ്യ നാല് മാസം ആര്‍ജ്ജിതാവധിയുടെ ശമ്പളവും തുടര്‍ന്ന് അര്‍ധവേതനാവധിയുടെ നിരക്കിലുമാവും ഈ കാലയളവിലെ ശമ്പളം. പ്രസവാവധി (Maternity Leave) :-താല്‍ക്കാലിക ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് പരമാവധി 180 ദിവസം ഈ അവധി അനുവദിക്കാം. പ്രസവശേഷം 180 ദിവസത്തിനകം നിയമന ഉത്തരവ് ലഭിക്കുന്നവര്‍ക്കും നിബന്ധനകളോടെ (ജോയിനിങ്ങ് ഡേറ്റിനോട് ചേര്‍ന്ന് വരുന്ന അവധികളോ വെക്കേഷനോ പ്രീഫിക്‌സ് ചെയ്യാന്‍ പാടില്ല, പ്രസവവവിവരം രേഖപ്പെടുത്തിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം) ഈ ലീവിന് അര്‍ഹതയുണ്ട്. പ്രസവത്തിന് മുമ്പ് ആരംഭിച്ച് പ്രസവദിവസം ഉള്‍പ്പെടെ പ്രസവാവധി എടുക്കാവുന്നതാണ്.ചട്ടം 101 പ്രകാരം ഗര്‍ഭം അലസുകയോ അബോര്‍ഷനും ആറ് ആഴ്‌ച അവധി അനുവദിക്കും കൂടാതെ hysterectomy (uterus removal) ന് 45 ദിവസത്തെ അവധിയും അനുവദിക്കാവുന്നതാണ്. ഈ അവധി മറ്റവധികളോടൊപ്പം ചേര്‍ത്ത് എടുക്കാവുന്നതും 60 ദിവസം വരെയുള്ള അവധികള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. പ്രൊബേഷന്‍ കണക്കാക്കുന്നതിന് ഈ അവധികള്‍ പരിഗണിക്കുന്നതാണ്. കുട്ടിയെ ദത്ത് എടുക്കുന്നതിന്, കുട്ടിക്ക് ഒരുവയസ് തികയുന്നത് വരെ ദത്തെടുക്കുന്ന തീയതി മുതല്‍ പരമാവധി 180 ദിവസത്തെ അവധി അനുവദിക്കാവുന്നതാണ്.പ്രസവാവധിയുടെ എല്ലാ ആനുകൂല്യങ്ങളും ഈ അവധിക്കും ലഭിക്കും. പറ്റേണിറ്റി ലീവ് (Paternity Leave) :-G.O.(P) No.85/11/Fin dated 26.2.11 പ്രകാരം ഭാര്യയുടെ പ്രസവസമയത്ത് ഭര്‍ത്താക്കന്‍മാര്‍ക്ക് (രണ്ട് കുട്ടികള്‍ വരെ ) അനുവദിക്കുന്ന അവധിയാണ് ഇത്.യാദൃശ്ചികാവധി (Casual Leave)ഈ അവധി അംഗീകൃതാവധി അല്ല. പൊതു അവധിയോട് ചേര്‍ന്ന് കാഷ്വല്‍ അവധി എടുക്കാവുന്നതാണ്. എന്നാല്‍ കാഷ്വല്‍ ലീവും അവധിയും കൂടി ചേര്‍ന്ന് 15 ദിവസം കവിയാന്‍ പാടുള്ളതല്ല. ഇത് മറ്റ് അവധികളോട് ചേര്‍ന്ന് എടുക്കാന്‍ പാടുള്ളതല്ല. ഒരിക്കല്‍ അനുവദിച്ച അവധി മറ്റ് ഒരു അവധിയായും മാറ്റം ചെയ്‌ത് കൂടാ. എന്നാല്‍ കാഷ്വല്‍ അവധി കഴിഞ്ഞ് ജോയിന്‍ ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ ഇത് റദ്ദ് ചെയ്‍ത് മറ്റ് അവധിയാക്കാംSpecial Casual Leaveസാധാരണ കാഷ്വല്‍ ലീവിന് പുറമെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന അവധിയാണ് ഇത്. വീട്ടിലോ അടുത്തോ പകര്‍ച്ചവ്യാധികള്‍ പിടിപെട്ടാല്‍ പരമാവധി 21 ദിവസത്തേക്ക് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ എടുക്കാവുന്നതാണ്. എന്നാല്‍ ഒഴിവ് കാലത്തോട് ചേര്‍ത്ത് അനുവദിച്ചു കൂടാ. കോടതിയില്‍ സാക്ഷിപറയാന്‍, ,സെമിനാറുകള്‍ മുതലായവ, സര്‍വ്വകലാശാലയുടെ ഏതെങ്കിലും സമിതിയില്‍ പങ്കെടുക്കുവാന്‍ പേപ്പട്ടി കടിച്ചാല്‍ 14 ദിവസം, കുത്തിവെപ്പില്‍ അസ്വസ്ഥതയുണ്ടായാല്‍, കുടുംബാസൂത്രണത്തിന്, പ്രസവത്തോടനുബന്ധിച്ചല്ലാത്ത PPS(7 ദിവസം) ലൂപ്പ് നിക്ഷേപത്തിന് (1 ദിവസം) തുടങ്ങി വിവധ ആവശ്യങ്ങള്‍ക്ക് ഈ അവധി അനുവദിക്കാംപരിഹാര അവധി(Compensation Leave)അവധിദിവസം കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടാല്‍ പകരം നല്‍കുന്നതാണ്. എന്നാല്‍ ഓഫീസ് മേലധികാരിക്ക് ഇത് ബാധകമല്ല |
Instructions to HM's for New PSC Appointments ഉദ്യോഗാര്‍ഥിയില്‍ നിന്നും പോലീസ് വേരിഫിക്കേഷനുള്ള നിര്‍ദ്ദിഷ്ട മാതൃകയിലുള്ള ഫോം പൂരിപ്പിച്ചു വാങ്ങണം . ഫോട്ടോയും ആറാം പേജിലെ സാക്ഷ്യപത്രവും പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തി DDEയില്‍ സമര്‍പ്പിക്കണം
|
Probation ഓരോ തസ്‌തികക്കും പ്രൊബേഷന്‍ (നിരീക്ഷണകാലം) വ്യത്യസ്‌തമായിരിക്കും. ലാസ്‌റ്റ് ഗ്രേഡ് തസ്തികകള്‍ക്ക് തുടര്‍ച്ചയായ രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു വര്‍ഷവും ക്ലര്‍ക്ക് തസ്‌തികകള്‍ മുതല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ രണ്ട് വര്‍ഷവും ആയിരിക്കും പ്രൊബേഷന്‍ കാലയളവ്. ഈ കാലയളവിനുള്ളില്‍ ഓരോ തസ്‌തികക്കും ആവശ്യമായ വകുപ്പ് തല പരീക്ഷകള്‍ പാസായിരിക്കണം. ലാസ്‌റ്റ് ഗ്രേഡ് തസ്‌തികകള്‍ക്ക് വകുപ്പ് തല പരീക്ഷകളില്ല. ഡ്യൂട്ടി കാലയളവുകള്‍ മാത്രമേ പ്രൊബേഷന് പരിഗണിക്കുകയുള്ളു. വെക്കേഷന്‍, പൊതു ഒഴിവ് ദിവസങ്ങള്‍, സ്‌പഷ്യല്‍ കാഷ്വല്‍ ലീവ് ഉള്‍പ്പെടെയുള്ള കാഷ്വല്‍ ലീവുകള്‍, മെറ്റേര്‍ണിറ്റി, പെറ്റേര്‍ണിറ്റി, ചൈല്‍ഡ് അഡോപ്‌ഷന്‍ ലീവുകള്‍ ഇവ ഡ്യൂട്ടി കാലയളവുകളായി കണക്കാക്കും. Earned Leave, Commuted Leave, HPL, Leave Not Due, LWA, ഡയസ്‌നോണ്‍, നോഷണല‍്‍ പ്രമോഷന്‍ കാലയളവ് ഇവ ഡ്യൂട്ടി കാലയളവായി പരിഗണിക്കില്ല. Inter District Transfer, Inter Department എന്നിവ പ്രകാരം ജില്ലയോ വകുപ്പോ മാറുന്നവരുടെ മുന്‍കാല സര്‍വീസ് പ്രൊബേഷന് പരിഗണിക്കില്ല. ഇവര്‍ പുതിയ ജില്ലയിലും വകുപ്പിലും വീണ്ടും പ്രൊബേഷന്‍ പൂര്‍ത്തിയാക്കണം. നിശ്‌ചിത കാലയളവില്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കത്തവരുടെ പ്രൊബേഷന്‍ കാലയളവ് ഒരു വര്‍ഷം വരെ ദീര്‍ഘിപ്പിക്കുന്നതിന് നിയമനാധികാരിക്കും അതിലധികമായാല്‍ സര്‍ക്കാരിനും അധികാരമുണ്ട്. 50 വയസ് പൂര്‍ത്തിയായാല്‍ പ്രൊബേഷന്‍ വകുപ്പ് തലപരീക്ഷകള്‍ എന്നിവയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട് |
REGULARIZATION OF STRIKE PERIOD
|