വിജയനഗര സാമ്രാജ്യം
ഹമ്പിയിലെ വിരൂപാക്ഷക്ഷേത്രത്തിന്റെ പ്രധാന ഗോപുരംതെക്കേ ഇന്ത്യയിലെ ഡെക്കാൻ പ്രദേശത്ത് പതിനാല്, പതിനഞ്ച് പതിനാറ് ശതകങ്ങളിലായി നിലനിന്നിരുന്ന ഒരു സാമ്രാജ്യമായിരുന്നു വിജയനഗര സാമ്രാജ്യം
. വിജയനഗര എന്നത് തലസ്ഥാനനഗരിയുടേയും സാമ്രാജ്യത്തിന്റേയും പേരായിരുന്നു. (ഇന്നത്തെ കർണ്ണാടകത്തിലെ ഹംപിയാണ് ആ തലസ്ഥാന നഗരി. നഗരാവശിഷ്ടങ്ങൾ പരന്നുകിടക്കുന്ന ഹംപി ഇന്ന് യുണെസ്കോയുടെ ലോക പൈതൃകകേന്ദ്രങ്ങളിൽ ഒന്നാണു്).
ശിലാലിഖിതങ്ങൾ ,ഡൊമിംഗോ പയസ്. ഫെർണോ നുനെസ്. നിക്കൊളോ ഡ കോണ്ടി, അബ്ദുർ റസ്സാക് ഇബ്നു ബത്തൂത്ത, തുടങ്ങിയവരുടെ യാത്രക്കുറിപ്പുകളിൽ നിന്നും,ഫരിഷ്തയുടെ ചരിത്രക്കുറിപ്പുകളിൽ നിന്നും, തദ്ദേശീയരുടെ കഥകളിൽ നിന്നുമാണ് സാമ്രാജ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. ഹംപിയിലെ പുരാവസ്തു ഖനനങ്ങൾ സാമ്രാജ്യത്തിന്റെ ശക്തിയെയും സമ്പദ്‌വ്യവസ്ഥയെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു.
1336-ൽ ഹരിഹരൻ , സഹോദരനായ ബുക്കരായൻ എന്നിവരാണ് വിജയനഗരസാമ്രാജ്യം സ്ഥാപിച്ചത്. 1336ൽ ഹരിഹരൻ ഒന്നാമൻ സ്ഥാപിച്ച വിജയനഗര സാമ്രാജ്യം 1485 വരെ സംഗമ വംശവും 1486 മുതൽ 1504 വരെ സാലുവ വംശവും 1505 മുതൽ 1542 വരെ തുളുവ വംശവും 1542 മുതൽ 1649 വരെ അരവിഡു വംശവുമാണ് ഭരിച്ചിരുന്നത്
1565-ലെ തളിക്കോട്ട യുദ്ധത്തിൽ ഡെക്കാൻ സുൽത്താനൈറ്റുകളുടെ സംഘടിത സൈന്യം വിജയനഗരസാമ്രാജ്യത്തെ നിശ്ശേഷം പരാജയപ്പെടുത്തി. അതോടെ വിജയനഗരസാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു.
പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനവർഷങ്ങളിൽ ദക്ഷിണേന്ത്യയിൽ മൂന്നു സാമ്രാജ്യങ്ങളാണ് നിലനിന്നിരുന്നത്. ദേവഗിരി (ദൗലത്താബാദ്) കേന്ദ്രമാക്കിയുളള യാദവ സാമ്രാജ്യം, വാറങ്കൽ കേന്ദ്രമാക്കി കാകതീയ രാജ്യം, ദ്വാരസമുദ്രം (ഇന്നത്തെ ഹളേബീഡു) കേന്ദ്രമാക്കി ഹൊയ്സാല സാമ്രാജ്യം. പിന്നെ കമ്പിലി എന്ന കൊച്ചു സ്വതന്ത്ര പ്രവിശ്യ. തെക്കേയറ്റത്ത് പാണ്ഡ്യരാജ്യം(മാബാർ അഥവാ മധുര) കുടുംബവഴക്കുകളാൽ ഏതാണ്ട് നാമാവശേഷമായിത്തീർന്നിരുന്നു.
എ.ഡി. 1309-ൽ അലാവുദ്ദീൻ ഖിൽജിയുടെ സൈന്യാധിപൻ മാലിക് കഫൂർ ഡക്കാൻ ആക്രമിച്ചു. ദക്ഷിണേന്ത്യ ആദ്യമായി മുസ്ലീം ആക്രമണത്തിനു വിധേയയായി. ഇടവിട്ടുളള യുദ്ധങ്ങളിലൂടെ ദേവഗിരി, വാരങ്കൽ, ദ്വാരസമുദ്രം, തെലങ്കാന എന്നീ പ്രദേശങ്ങൾ ദില്ലി സുൽത്താനത്ത് കീഴ്പെടുത്തി പക്ഷേ ഈ പ്രദേശങ്ങളെല്ലാം മുസ്ലീം ആധിപത്യത്തിനെതിരായി നിരന്തരം ചെറുത്തുനിന്നു. പാണ്ഡ്യ രാജാക്കൻമാരുടെ കുടുംബവഴക്കുകൾ ഒതുക്കിത്തീർക്കാൻ 1311-ൽ മാലിക് കഫൂർ മധുരയിലേക്ക് ക്ഷണിക്കപ്പെട്ടതായും നഗരം അമ്പേ കൊളളയടിച്ചതായും രേഖകളുണ്ട്. പിന്നീട് മുഹമ്മദ് തുഗ്ലക് ഡെക്കാൻ മുഴുവനും ആധിപത്യം സ്ഥാപിച്ച് ഭരണസൗകര്യാർഥം ദേവഗിരി, ദ്വാരസമുദ്രം, മാബാർ, തെലിങ്കാന, കമ്പിലി എന്നിങ്ങനെ അഞ്ചു പ്രവിശ്യകളായി വിഭജിച്ചു.
1329-ൽ തുഗ്ലക്ക് തലസ്ഥാനം ദൗലതാബാദിൽ നിന്ന് പുനഃ ദൽഹിയിലേക്കു മാറ്റിയതോടെ ഡക്കാൻ പ്രവിശ്യകൾ സ്വതന്ത്രരാവാനുളള ശക്തമായ ശ്രമങ്ങൾ തുടങ്ങി. മതപരമായ (ലിംഗായത്, ആരാധ്യ പ്രസ്ഥാനങ്ങൾ) പുനരുഥാനങ്ങളും ഇതിനു പ്രചോദകമായെന്നു പറയപ്പെടുന്നു.1335-ൽ മധുരയിലെ ഭരണാധികാരി ജലാലുദ്ദീൻ അഹ്സാൻ ഖാൻ ദില്ലി സുൽത്തനത്തിൽ നിന്ന് വിഘടിച്ച് സ്വംയംഭരണ പ്രദേശമായി. പിന്നീട് വിജയനഗരത്തിനു കീഴ്പെടുന്നതു വരെ മധുര മുസ്ലീം ഭരണത്തിലായിരുന്നു.
കൃഷ്ണാ നദിക്കു തെക്കുളള മറ്റു ഹിന്ദു രാജ്യങ്ങൾ സംഘം ചേർന്ന് ദൽഹി സുൽത്തനത്തിനെതിരെ ചെറുത്തു നില്പിന് തയ്യാറായി. ആനെഗുണ്ടി എന്ന കൊച്ചു രാജ്യത്തിന്റെ ഭരണാധിപനു കീഴിൽ അവരെല്ലാം അണി നിരന്നു.
1330-കളുടെ അവസാനത്തിൽ തുഗ്ലക് ആനെഗുണ്ടി കൈവശപ്പെടുത്തി, രാജാവിനേയും സകല കുടുംബാംഗങ്ങളേയും വധിച്ചു. ഫെരിഷ്തയുടേയും ഇബ്നുബത്തൂത്തയുടേയും നുനെസിന്റേയും രേഖകളിൽ ആനെഗുണ്ടിയുടെ പതനത്തെപ്പറ്റി പരാമർശമുണ്ട്. തുഗ്ലക്കിനെതിരായി ശബ്ദമുയർത്തിയ വ്യക്തികൾക്ക് ആനെഗുണ്ടി അഭയം നല്കിയതാണ് കാരണമെന്നും പറയപ്പെടുന്നു. . യുദ്ധാനന്തരം തുഗ്ളക് ഭരണകാര്യങ്ങൾ തന്റെ പ്രതിനിധിയായ മാലിക് നൈബിനെ ഏല്പിച്ചെങ്കിലും കാര്യങ്ങൾ വേണ്ട പോലെ നടന്നില്ല. പിന്നീട് ആനെഗുണ്ടിയിലെ മുൻ മന്ത്രി ദേവരായനെ (ഹരിഹര ദേവ ഒന്നാമൻ) തുഗ്ലക് ഭരണാധികാരിയായി പ്രഖ്യാപിച്ചു. അവസരം മുതലെടുത്ത് ഹരിഹര, സഹോദരൻ ബുക്കന്റെ സഹായത്തോടെ വിജയനാഗരസാമ്രാജ്യത്തിന് അടിത്തറയിട്ടു. മാധവാചാര്യ വിദ്യാരണ്യാ എന്ന മതാചാര്യന്റെ സഹായവും സ്വാധീനവും ഉണ്ടായിരുന്നതായി നൂനെസ് രേഖപ്പെടുത്തുന്നു.
മറ്റൊരു കഥ സംഗമയുടെ പുത്രന്മാരായിരുന്ന ഹരിഹരനും സഹോദരൻ ബുക്കനും വാരങ്കലിലെ പടയാളികളായിരുന്നെന്നും വാരങ്കൽ അധീനപ്പെട്ട ശേഷം ഇസ്ലാം മതം സ്വീകരിച്ച് കഫൂറിന്റെ സൈന്യത്തിൽ സേവിക്കാൻ നിർബന്ധിതരായതാണെന്നും ഹൊയ്സാല ആക്രമണ സമയത്ത് അതിൽ നിന്ന് രക്ഷപ്പെട്ട് ആനെഗുണ്ടി മലകളിൽ അഭയം തേടിയെന്നും അവിടെ വെച്ചാണ് മതാചാര്യൻ മാധവ വിദ്യാരണ്യയെ കണ്ടുമുട്ടി, വീണ്ടും ഹിന്ദുമതത്തിലേക്കു മാറിയതെന്നും ആചാര്യന്റെ ശിക്ഷണവും സഹായവും നേടി വിജയനഗരം സ്താപിച്ചതെന്നും പറയപ്പെടുന്നു.
ബഹ്മനി സുൽത്താനത്ത് രൂപം കൊളളുന്നതിന് ഏഴെട്ടു കൊല്ലം മുമ്പ് 1336- ലാണ് വിജയനഗര സാമ്രാജ്യം സ്ഥാപിക്കപ്പെട്ടത് ഏതാണ്ട് അതേ സമയത്ത് കപായ നായക, തെലിങ്കാനയിലെ മുസ്ലീം ഗവർണർ മാലിക് മക്ബൂലിനെ തോല്പിച്ച് ഭരണം കൈയേറി. പിന്നീട് കപയ നായകയും ബല്ലാള മൂന്നാമനും ചേർന്ന് തൊണ്ടൈമണ്ടലത്തു നിന്ന് മുസ്ലിം അധികാരികളെ തുരത്തിയോടിച്ചു. അതോടെ കൊപ്പുല വംശജരുടെ കീഴിൽ പിതാപുരം, റെഡ്ഡികളുടെ കീഴിൽ കൊണ്ട വീട്, വെലാമകളുടെ കീഴിൽ രാജകൊണ്ട എന്നീ ഹിന്ദു രാജ്യങ്ങൾ നിലവിൽ വന്നു. മധുര അപ്പോഴും മുസ്ലീം അധികാരികളുടെ കൈവശമായിരുന്നു.
1344-ൽ ബുക്കൻ ഹൊയ്സാല രാജ്യവും, പടിഞ്ഞാറ് തുളുനാടും കീഴ്പെടുത്തി. മൂന്നു വർഷത്തിനു ശേഷം ഹരിഹരനും ബുക്കനും അവരുടെ മറ്റു മൂന്നു സഹോദരരും(കമ്പ, മാരപ്പ, മുദ്ധപ്പ) ശൃംഗേരി മഠാധിപതി സമക്ഷം വിജയാഘോഷം നടത്തി, വിജയനഗരിക്കും വിജയനഗരസാമ്രാജ്യത്തിനും അടിത്തറ പാകി. ഇവർ സംഗമയുടെ പുത്രൻമാരായതിനാൽ വംശത്തിന് സംഗമ എന്ന പേരു വീണു
.സംഗമ വംശം(1334-1486 )
ബഹ്മനി സുൽത്താൻ അലാവുദ്ദീന്റെ ആക്രമണങ്ങളെ ഹരിഹരനും(1336-56) ബുക്കനും(1356-77) ചെറുത്തു നിന്നു. ബുക്കൻറേയും പിന്നീടു സിംഹാസനത്തിലിരുന്ന പുത്രൻ ഹരിഹര രണ്ടാമന്റേയും(1377-1404) വാഴ്ചക്കാലത്ത് വിജയനഗര സാമ്രാജ്യം അതി വിസ്തൃതമായി . മധുരയിലെ മുസ്ളീം ഭരണം അവസാനിപ്പിക്കപ്പെട്ടു(1371). ഗോവ, ദബോൾ എന്നീ സ്ഥലങ്ങളും കൊണ്ടവീടു രാജ്യത്തിന്റെ ഫല ഭാഗങ്ങളും (കുർണൂൽ, നെല്ലൂർ, ഗുണ്ടൂർ) വിജയനഗരത്തിന്റെ ഭാഗമായി. സിലോണും സാമൂതിരിയും വിജയനഗരത്തിന് കപ്പം കൊടുക്കാൻ സമ്മതിച്ചു. പക്ഷേ പതിനാലാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിൽ ബഹ്മനി സുത്തനത്തുമായി അതിഘോരമായ യുദ്ധത്തിൽ വിജയനഗര സാമ്രാജ്യത്തിന് ഏറെ നാശനഷ്ടങ്ങൾ സംഭവിച്ചു.
1406 മുതൽ 1422 വരെ ഭരിച്ച ബുക്കൻ രണ്ടാമന്റെ ഭരണകാലത്താണ് സഹോദരൻ ദേവരായ ഒന്നാമൻ തുംഗഭദ്രാനദിയിൽ വലിയൊരു അണക്കെട്ടു പണിത് നഗരത്തിലേക്ക് വെളളച്ചാലുകൾ കൊണ്ടു വന്നത്. ദേവരായ ഒന്നാമന്റെ പുത്രിയെ സമാധാന ഉടമ്പടി പ്രകാരം ഫിറൂസ്ഷാക്ക് വിവാഹം ചെയ്തു കൊടുത്തിരുന്നെങ്കിലും അത് സ്പർദ്ധകൾക്ക് അറുതി വരുത്തിയില്ല. കൊണ്ട വീട്ടു റെഡ്ഡിമാർ ബഹ്മനി സുൽത്താനമാരുമായി കൂട്ടുകൂടി വിജയനഗരത്തെ ആക്രമിച്ചു. 1420-ൽ ദേവരായ റെഡ്ഡിമാരെ വകവരുത്തുകയും കൊണ്ടവീടു പ്രദേശങ്ങളും ബഹ്മനിയുടെ ഭാഗമായ പണുഗലും പിടിച്ചെടുക്കുകയും ചെയ്തു. ദേവരായ 1422 -ൽ നിര്യാതനായി. പിന്നീടു വന്ന വിജയരാജ ദുർബലനായിരുന്നു.
വിജയരായന്റെ മരണശേഷം ദേവരായ രണ്ടാമൻ കിരീടമണിഞ്ഞത് 1426-ലാണ്. കൊണ്ടവീടരുടെ പ്രക്ഷോഭം പരിപൂർണമായും അവസാനിപ്പിച്ചു.കേരളത്തിലേക്കു കടന്ന് കൊല്ലം രാജാവിനെ കീഴടക്കി. ദേവരായൻ രണ്ടാമന്റെ സാമ്രാജ്യം തെക്ക് സിലോൺ മുതൽ വടക്ക് ഗുൽബർഗ വരേയും കിഴക്ക് ഒറീസ മുതൽ പടിഞ്ഞാറ് മലബാർ വരേയും വ്യാപിച്ചിരുന്നതായി പറയപ്പെടുന്നു.[8] സിലോൺ, പുലിക്കാട്ട്, തെന്നസരിം, പെഗു എന്നിവടങ്ങളിലെ ഭരണാധികാരികൾ വിജയനഗര സമ്രാട്ടിന് കപ്പം കൊടുത്തിരുന്നതായി നുനിസ് രേഖപ്പെടുത്തുന്നു.[
ദേവരായ രണ്ടാമന്റെ പുത്രൻ മല്ലികാർജുനന്റെ വാഴ്ചക്കാലത്താണ് അലാവുദ്ദീൻ രണ്ടാമനും കപിലേശ്വര ഗജപതിയും വിജയനഗരത്തെ തുടരെത്തുടരെ ആക്രമിച്ചത്. സാമ്രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ശാലുവ നരസിംഹനും തുളുവ ഈശ്വരയേയും പോലുളള ശക്തരായ ഭരണാധികാരികളുണ്ടായിരുന്നു. മല്ലികാർജുന 1465 -ൽ നിര്യാതനായപ്പോൾ പുത്രൻ കൊച്ചു കുഞ്ഞായിരുന്നു. അതിനാൽ അധികാരം വിരൂപാക്ഷനിൽ നിക്ഷിപ്തമായി. പക്ഷേ സുഖലോലുപനായ വിരൂപാക്ഷന് രാജ്യകാര്യങ്ങളിൽ ശ്രദ്ധയില്ലായിരുന്നു. ഗോവ, ദബോൾ, ചൗൾ ഇവയെല്കലാം ബഹ്മനി സുൽത്തനത്ത് കൈവശപ്പെടുത്തി. കപിലേശ്വര ഗജപതിയും അവസരം മുതലാക്കി പല പ്രവിശ്യകളും കൈക്കലാക്കി. ദുർബലനായ വിരൂപാക്ഷനെ അധികാരസ്ഥാനത്തു നിന്ന് നീക്കി 1486-ൽ ശലുവ നരസിംഹ സിംഹാസനമേറി.
സംഗമ വംശത്തിന്റെ അവസാനവർഷങ്ങളിലാണ് ബഹ്മനി സുൽത്താനത്ത് വിഘടിച്ച് ഡെക്കാൻ സുൽത്താനത്തുകൾ രൂപം കൊണ്ടത്. ഈ സമയത്തുതന്നേയാണ് പശ്ചിമതീരത്ത് വാസ്കോ ഡ ഗാമ വന്നെത്തിയത്.
No comments:
Post a Comment